പിങ്ക് സല്‍വാറില്‍ കയ്യില്‍ മെഹന്തിയുമായി സാറ; ചിത്രങ്ങള്‍ വൈറല്‍

Published : Aug 29, 2020, 12:56 PM ISTUpdated : Aug 29, 2020, 01:01 PM IST
പിങ്ക് സല്‍വാറില്‍ കയ്യില്‍ മെഹന്തിയുമായി സാറ; ചിത്രങ്ങള്‍ വൈറല്‍

Synopsis

പലപ്പോഴും  വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ പോലും സാറ ധരിച്ചുകണ്ടിട്ടുണ്ട്. വിലയില്‍ അല്ല ഭംഗിയിലാണ് കാര്യമെന്നതാണ് സാറയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്.  

നിരവധി ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത താരം ഒരു ഫിറ്റ്നസ് ക്വീനുമാണ്. 

സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും  വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ പോലും സാറ ധരിച്ചുകണ്ടിട്ടുണ്ട്. വിലയില്‍ അല്ല ഭംഗിയിലാണ് കാര്യമെന്നതാണ് സാറയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്.  

ഇപ്പോഴിതാ പിങ്ക് സില്‍വാറില്‍ അതിസുന്ദരിയായിരിക്കുന്ന സാറയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ ജെപി ദത്തയുടെ മകളുടെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് സാറയും അമ്മ അമൃത സിങ്ങും. 

 

മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. പിങ്ക് നിറത്തിലുള്ള സല്‍വാറാണ് സാറ ധരിച്ചിരിക്കുന്നത്. കഴുത്തിന്‍റെ ഭാഗത്ത് സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകളാണ് ഈ പാര്‍ട്ടി സല്‍വാറില്‍ വരുന്നത്. ചുരിബോട്ടവും ഫുള്‍ സ്ലീവുമാണ് മറ്റ് പ്രത്യേകതകള്‍. ഹെവി സില്‍വര്‍ കമ്മലും സാറ ധരിച്ചിട്ടുണ്ട്. 

 

മാസ്കിട്ട്  കയ്യില്‍ മെഹന്തി ഇടുന്ന സാറയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ഇതേ സല്‍വാര്‍ തന്നെയല്ലേ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി താരം പങ്കുവച്ച ചിത്രത്തിലുള്ളത് എന്നും ആരാധകരില്‍ ചിലര്‍ ചോദിക്കുന്നു. 

 

Also Read: 'മമ്മി ആന്‍ഡ് മീ'; ഒരുപോലെ വസ്ത്രം ധരിച്ച് അമ്മയും മകളും; ചിത്രങ്ങള്‍ പങ്കുവച്ച് സാറ അലി ഖാന്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ