ഹെഡ്‍മാസ്റ്ററും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം കണ്ടോ?; വീഡിയോ...

Published : Oct 21, 2023, 10:36 PM IST
ഹെഡ്‍മാസ്റ്ററും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം കണ്ടോ?; വീഡിയോ...

Synopsis

നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതോ, സ്വാധീനിക്കുന്നതോ, വൈകാരികമായി നമ്മളില്‍ ഇറങ്ങിച്ചെല്ലുന്നതോ ആയ കാഴ്ചകളാണ് ഇങ്ങനെ ചുരുക്കം സമയത്തിലധികവും ഓര്‍മ്മയില്‍ നില്‍ക്കുക.

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും പക്ഷേ കണ്ടുകഴിഞ്ഞതിന് ശേഷം പെട്ടെന്ന് തന്നെ നമ്മള്‍ മറന്നുപോകുന്നവയായിരിക്കും. അത്തരത്തില്‍ താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം ഉപകരിക്കുന്നവ.

പാട്ടോ നൃത്തമോ ഫുഡ് വിശേഷങ്ങളോ വീട്ടുവിശേഷങ്ങളോ അങ്ങനെ പലതുമാകാം വൈറല്‍ വീഡിയോകളുടെ ഉള്ളടക്കം. എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല, കണ്ടുകഴിഞ്ഞതിന് ശേഷവും ഏറെ നാള്‍ മനസില്‍ അതിന്‍റെ തരംഗങ്ങള്‍ അങ്ങനെ തന്നെ ബാക്കി കിടക്കും. 

നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതോ, സ്വാധീനിക്കുന്നതോ, വൈകാരികമായി നമ്മളില്‍ ഇറങ്ങിച്ചെല്ലുന്നതോ ആയ കാഴ്ചകളാണ് ഇങ്ങനെ ചുരുക്കം സമയത്തിലധികവും ഓര്‍മ്മയില്‍ നില്‍ക്കുക. അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ച ക്ഷണിക്കുന്നത്. 

ഒരു ഹെഡ്‍മാസ്റ്ററും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധമാണ് വീഡിയോയില്‍ കാണുന്നത്. തൃശൂര്‍ ചേറ്റുവ ജിഎംയുപിഎസിലെ ഹെഡ്‍മാസ്റ്ററും കുട്ടികളുമാണിത്. 'അധ്യാപകക്കൂട്ടം' എന്ന പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. 

ഹെഡ്‍മാസ്റ്ററായ സജീവ് മാഷ് ഉച്ചഭക്ഷണം കഴിക്കുകയാണ്. ഇതിനിടെ കുട്ടികള്‍ ചുറ്റും കൂടുകയാണ്. ഈ കുട്ടികള്‍ക്കെല്ലാം കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഭക്ഷണം വാരിക്കൊടുക്കുകയാണ് ഇദ്ദേഹം. കുട്ടികളാണെങ്കില്‍ സ്വതന്ത്രമായാണ് മാഷുമായി ഇടപഴകുന്നതും സംസാരിക്കുന്നതും ഭക്ഷണം വാങ്ങിക്കഴിക്കുന്നതുമെല്ലാം. 

ഏറെ ഹൃദ്യമായ കാഴ്ചയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. ഇങ്ങനെയുള്ള മാഷമ്മാരെ കുട്ടികളൊരിക്കലും മറക്കില്ലെന്നും അവര്‍ ഭാഗ്യം ചെയ്തവരാണെന്നുമെല്ലാം പലരും കമന്‍റ് ചെയ്തിരിക്കുന്നു. അധ്യാപകര്‍ക്ക് മാതൃകയാക്കാവുന്ന ഒരു മനുഷ്യൻ, ഇരിക്കുന്ന സ്ഥാനത്തിന്‍റെ 'ജാഡ'യോ അധികാരബോധമോ ഒന്നും ഇല്ല- എന്നുമെല്ലാം കമന്‍റുകള്‍ കാണാം. 

നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നതും. ഹൃദ്യമായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ. 

 

Also Read:- കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിച്ച് ഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ്; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ