കാറിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി; പേടിപ്പെടുത്തുന്ന വീഡിയോ...

Published : Oct 20, 2023, 10:34 AM IST
കാറിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി; പേടിപ്പെടുത്തുന്ന വീഡിയോ...

Synopsis

കാണാൻ തന്നെ പേടി തോന്നുന്നുവെന്നും ഇങ്ങനെ ആര്‍ക്കും സംഭവിക്കാമല്ലോ എന്നോര്‍ക്കുമ്പോഴാണ് പേടി ഇരട്ടിക്കുന്നതെന്നും വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെല്ലാം അകത്ത് പാമ്പുകള്‍ കയറിപ്പറ്റുന്ന സംഭവങ്ങള്‍ ഏറെ വന്നിട്ടുള്ളതാണ്. വളരെയധികം അപകടകരമായ സാഹചര്യമാണിത്. പലപ്പോഴും ഇങ്ങനെ പാമ്പുകള്‍ കയറിക്കൂടിയിട്ടുള്ളത് നമ്മള്‍ അറിയില്ല. ചിലപ്പോഴെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രം ഇത് തിരിച്ചറിയുന്ന ദുരവസ്ഥയുമുണ്ടാകാം. 

എന്തായാലും നമ്മള്‍ ഏറെ ശ്രദ്ധിക്കേമഅട- കരുതലെടുക്കേണ്ട ഒരു സംഗതിയാണിത്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഭവത്തിന്‍റെ വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

കാണാൻ തന്നെ പേടി തോന്നുന്നുവെന്നും ഇങ്ങനെ ആര്‍ക്കും സംഭവിക്കാമല്ലോ എന്നോര്‍ക്കുമ്പോഴാണ് പേടി ഇരട്ടിക്കുന്നതെന്നും വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

സൗത്ത് ദില്ലിയിലാണ് സംഭവം നടന്നിരിക്കുന്നത്. കാറുടമ തന്നെയാണ് കാറിനകത്ത് പാമ്പുള്ളതായി കണ്ടത്. അതും ആറടിയോളം നീളമുള്ള വമ്പനൊരു പെരുമ്പാമ്പ് ആയിരുന്നു ഇത്. എന്തായാലും പാമ്പിനെ കണ്ടയുടൻ തന്നെ കാറുടമ വനംവകുപ്പില്‍ വിവരമറിയിച്ചു. പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സഹായവുമായി എത്തി. 

അര മണിക്കൂറോളം ഏറെ പരിശ്രമിച്ച ശേഷമാണ് ഒടുവില്‍ പെരുമ്പാമ്പിനെ പിടികൂടാൻ കഴിഞ്ഞത്. ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാമ്പിനെ പിടികൂടാൻ എത്രമാത്രം പ്രയാസമുണ്ടായിരുന്നുവെന്നും അതിനെ സമയത്തിന് കാറുടമ കണ്ടില്ലായിരുന്നുലെങ്കില്‍ അതുണ്ടാക്കുമായിരുന്ന അപകടം എത്ര വലുതായിരിക്കുമെന്നതും വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകുന്നതാണ്. നിരവധി പേര്‍ പങ്കുവച്ച വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

ജനവാസമേഖലകളില്‍ പെരുമ്പാമ്പുകള്‍ വന്നെത്തുന്നത് അപൂര്‍വമല്ല. പലപ്പോഴും കനത്ത മഴയ്ക്ക് പിന്നാലെയാണ് പാമ്പുകള്‍ വ്യാപകമായി നാട്ടിലെത്തുന്നത്. പെരുമ്പാമ്പുകളാണെങ്കില്‍ ആളുകളെ ആക്രമിക്കുന്നത് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയായിരിക്കും. ഇത്തരത്തിലൊരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം കങ്ങരപ്പടിയില്‍ ഉണ്ടായിരുന്നു. പുല്ല് വെട്ടുന്നതിനിടെ കാലില്‍ കടന്നുപിടിച്ച പെരുമ്പാമ്പ് കാലില്‍ വരിഞ്ഞുമുറുക്കി കിടന്നതിനെ തുടര്‍ന്ന് എല്ലുകളൊടിയുകയും പേശികള്‍ക്ക് ക്ഷതം സംഭവിക്കുകയുമാണ് ചെയ്തത്. 

Also Read:- റെസ്റ്റോറന്‍റുകളില്‍ കയറി ഫുഡ്ഡടിച്ച ശേഷം ഹാര്‍ട്ട് അറ്റാക്ക് എന്നും പറഞ്ഞ് മുങ്ങുന്നയാള്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ