ഭക്ഷണപ്രിയയാണ് കജോള്‍; ഇഷ്ടഭക്ഷണം ഇതാണ്...

Published : Aug 07, 2019, 10:33 AM ISTUpdated : Aug 07, 2019, 10:35 AM IST
ഭക്ഷണപ്രിയയാണ് കജോള്‍; ഇഷ്ടഭക്ഷണം ഇതാണ്...

Synopsis

ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും കജോള്‍ ഒട്ടും പുറകോട്ടല്ല. കഴിഞ്ഞ ദിവസം 45-ാം പിറന്നാള്‍ ആഘോഷിച്ച താരം ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. കുച്ച് കുച്ച് ഹോതാ ഹേ, ബാസീഗര്‍,  കഭി ഖുശി കഭി ഖം,  തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും സജീവമാണ്. സോഷ്യല്‍ മീഡിയയിലും  വളരെയധികം ആക്ടീവാണ് കജോള്‍.

താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഒക്കെ വളരെ നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും താരം ഒട്ടും പുറകോട്ടല്ല. കഴിഞ്ഞ ദിവസം 45-ാം പിറന്നാള്‍ ആഘോഷിച്ച താരം ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

ഭക്ഷണപ്രിയയാണ് കജോള്‍. കജോളിന്‍റെ ഇന്‍സ്റ്റഗ്രാം മാത്രം നോക്കിയാല്‍ തന്നെ അത് മനസ്സിലാകും. സീ ഫുഡാണ് കജോളിന്‍റെ ഇഷ്ട ഭക്ഷണം. താരം തന്നെ സീഫുഡ് കഴിക്കുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമീലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. കേക്കും ഐസ്ക്രീം കോഫിയുമൊക്കെ താരത്തിന്‍റെ ഫുഡ് ലിസ്റ്റിലുണ്ട്.


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ