ബോട്ടിനെ പിന്തുടർന്ന് ഹിപ്പോപൊട്ടാമസ്; വീഡിയോ കണ്ടത് 10 ലക്ഷം പേര്‍!

By Web TeamFirst Published Jun 1, 2021, 9:36 AM IST
Highlights

വിക്ടോറിയ കായലില്‍ നാല് സുഹൃത്തുക്കള്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപ്പോപൊട്ടാമസുകളെ ഇവര്‍ കണ്ടത്. 

ഹിപ്പോപൊട്ടാമസിനെ എല്ലാവര്‍ക്കും പേടിയാണ്. വലിയ ശരീരവും ചെറിയ തലയുമുള്ള ഹിപ്പോപൊട്ടാമസ് സദാസമയവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച നമ്മളില്‍ പലരും കണ്ടിരിക്കും. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ 'ചേസിംഗ്' പലരും കണ്ടിരിക്കാൻ ഇടയില്ല. അതൊരു രസകരമായ കാഴ്ചയാണ്. 

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഫ്രിക്കയിലാണ് സംഭവം നടക്കുന്നത്. കെനിയയിലെ വിക്ടോറിയ കായലില്‍ സ്പീഡ് ബോട്ടിനെ പിന്തുടർന്ന ഹിപ്പോയുടെ വീഡിയോ ലോകമെങ്ങും ആളുകളെ ആകർഷിക്കുകയാണ്.

വിക്ടോറിയ കായലില്‍ നാല് സുഹൃത്തുക്കള്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഹിപ്പോപൊട്ടാമസുകളെ ഇവര്‍ കണ്ടത്. കൂട്ടത്തിലെ കൂറ്റന്‍ ഹിപ്പോ ആണ് ബോട്ടിന് പുറകെ വച്ച് പിടിച്ചത്. ബോട്ടിന്‍റെ വേഗം കൂട്ടിയതുകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല. 

സ്പീഡ് ബോട്ടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. വീഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്. 

വീഡിയോ കാണാം...

 

Also Read: വളര്‍ത്തുനായക്ക് പാട്ടുപാടി കൊടുക്കുന്ന കുരുന്ന്; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!