ഒരു കുരുന്നിന് തന്‍റെ നായയോടുള്ള സ്നേഹം വ്യക്തമാക്കുന്ന ദൃശ്യമാണിത്. തന്‍റെ വളര്‍ത്തുനായക്ക് പാട്ടുപാടി കൊടുക്കുകയാണ് ഈ മിടുക്കി.

വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് നായകളുടെ വീഡിയോകള്‍. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. അതുകൊണ്ടുതന്നെ നായയും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് വളരെയേറെ ഇഷ്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു കുരുന്നിന് തന്‍റെ നായയോടുള്ള സ്നേഹം വ്യക്തമാക്കുന്ന ദൃശ്യമാണിത്. തന്‍റെ വളര്‍ത്തുനായക്ക് പാട്ടുപാടി കൊടുക്കുകയാണ് ഈ മിടുക്കി. ഒരു കുഞ്ഞിനെ അമ്മ കയ്യില്‍ എടുക്കുന്ന പോലെയാണ് നായ്ക്കുട്ടിയെ കുഞ്ഞ് എടുത്തിരിക്കുന്നത്. ശേഷം അതിനെ ഓമനിച്ചുകൊണ്ട് പാട്ടുപാടുന്ന കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

Scroll to load tweet…

ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ അതിവേഗം വൈറലാവുകയും കമന്‍റുകളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുഞ്ഞ് ആ നായയെ എടുത്തിരിക്കുന്ന രീതി അപകടകരമാണെന്ന് മറ്റുചിലര്‍ പറയുന്നു. 

Also Read: വിവാഹദിനത്തില്‍ നവദമ്പതികളോടൊപ്പം നൃത്തം ചെയ്ത് വളര്‍ത്തുനായ; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona