രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് വീര്‍ത്ത കണ്ണുകളോ? പരിഹാരമുണ്ട്...

Published : Jul 06, 2019, 10:58 PM IST
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് വീര്‍ത്ത കണ്ണുകളോ? പരിഹാരമുണ്ട്...

Synopsis

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്ന വീര്‍ത്ത കണ്ണുകളെ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. രാത്രിയിലെ ഉറക്കം ശരിയാകാത്ത കൊണ്ടോ കംപ്യൂട്ടറിന്‍റെ മുന്നിലിരുന്നുളള ജോലി കൊണ്ടോ, കരഞ്ഞത് കൊണ്ടോ ഇങ്ങനെ ഉണ്ടാകാം.   

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്ന വീര്‍ത്ത കണ്ണുകളെ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല. രാത്രിയിലെ ഉറക്കം ശരിയാകാത്ത കൊണ്ടോ കംപ്യൂട്ടറിന്‍റെ മുന്നിലിരുന്നുളള ജോലി കൊണ്ടോ, കരഞ്ഞത് കൊണ്ടോ ഇങ്ങനെ ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കണ്ണിന്‍റെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

രാത്രി നന്നായി ഉറങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങുക. 

രണ്ട്... 

വെള്ളം ധാരാളം കുടിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളം കുറഞ്ഞത് കുടിക്കുക.

മൂന്ന്... 

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്‌ക്കിടെ ദൃഷ്‌ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

നാല്...

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

അഞ്ച്... 

ഐസ് ക്യൂമ്പ് കണ്ണില്‍ വെയ്ക്കുന്നതും വെള്ളരിക്ക കണ്ണില്‍ വെയ്ക്കുന്നതും കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. c

PREV
click me!

Recommended Stories

ഫിറ്റ്‌നസ്സ് ഇൻ എ ഗ്ലാസ്: ശരീരഭാരം കുറയ്ക്കൻ 3 മിനിറ്റ് സ്മൂത്തി മാജിക്
'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?