കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്സുകള്‍

Published : Aug 05, 2024, 05:40 PM ISTUpdated : Aug 05, 2024, 05:42 PM IST
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ടിപ്സുകള്‍

Synopsis

പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി - മൊബൈൽ ഫോൺ ഉപയോഗം, അമിത ജോലി ഭാരം, നിർജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.

ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി - മൊബൈൽ ഫോൺ  ഉപയോഗം, അമിത ജോലി ഭാരം, നിർജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.  കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

1. ഉരുളക്കിഴങ്ങ്

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്‍റെ നീര് പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. 

2. കറ്റാര്‍വാഴ ജെല്ല്

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിനൊപ്പം നാരങ്ങാ നീര്, തേന്‍, റോസ് വാട്ടര്‍ തുടങ്ങിയവ ചേര്‍ത്ത് കണ്ണിന് ചുറ്റും ഇടുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. 

3. ബദാം ഓയില്‍ 

വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും. 

4. ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും.

5. കോഫി

കോഫിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായിരണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.  

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'