മുഖക്കുരു അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

Published : Jul 22, 2025, 06:31 PM IST
pimples

Synopsis

എണ്ണ, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും, സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മുഖക്കുരു അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

മുഖക്കുരു ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. ഇതിനായി എണ്ണ, പഞ്ചസാര തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും, സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. മുഖക്കുരു അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. കറ്റാര്‍വാഴ ജെല്‍

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ കറ്റാര്‍വാഴ ജെല്‍ സഹായിക്കും. കറ്റാർവാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റ- കരോട്ടിൻ എന്നിവ മുഖത്തുണ്ടാകുന്ന ചുളിവുകളെ തടയാനും സഹായിക്കും. ഇതിനായി ദിവസവും കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

2. മഞ്ഞള്‍

ആന്‍റി ബാക്ടീരിയൽ, ആന്‍റിസെപ്റ്റിക് ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതുകൊണ്ടുതന്നെ മുഖക്കുരുവിനെ അകറ്റാന്‍ മഞ്ഞള്‍ സഹായിക്കും. ഇതിനായി അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.

3. ഗ്രീന്‍ ടീ

വിറ്റാമിൻ ഇ അടങ്ങിയ ഗ്രീന്‍ ടീ ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. ഗ്രീന്‍ ടീയിലുള്ള കാറ്റെക്കിന്‍സ് എന്ന ഘടകം ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ മുഖക്കുരുവിനെ തുരത്താനും സഹായിക്കും. ഇതിനായി ആദ്യം വെള്ളം ചൂടാക്കാന്‍ വയ്ക്കുക. ശേഷം അതിലേയ്ക്ക് ഗ്രീന്‍ ടീ ബാഗ് പൊട്ടിച്ച് ഇടുക. ഇനി തിളപ്പിച്ച ഗ്രീന്‍ ടീ മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക. ശേഷം ഇത് തണുക്കാനായി കുറച്ച് സമയം വയ്ക്കുക. തണുത്തതിന് ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം സ്പ്രേ ബോട്ടലിലേയക്ക് മാറ്റാം. ശേഷം ഇവ മുഖത്ത് സ്പ്രേ ചെയ്യാം. മുഖക്കുരു ഉള്ള ഭാഗത്ത് കുറച്ച് കൂടുതല്‍ സ്പ്രേ ചെയ്യാം. 2- 3 മണിക്കൂറിന് ശേഷം മാത്രം കഴുകാം.

 

PREV
Read more Articles on
click me!

Recommended Stories

ചർമ്മം ഉള്ളിൽ നിന്ന് തിളങ്ങാൻ: ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
വരണ്ട കൈകാലുകൾ ഇനി വേണ്ട; ഇതാ ചില പ്രകൃതിദത്തമായ പരിഹാരം