മുഖത്തെ കറുത്തപാട് അകറ്റാൻ ഒരു കിടിലന്‍ ഫേസ് പാക്ക്

Published : Jun 05, 2020, 12:00 PM ISTUpdated : Jun 05, 2020, 12:09 PM IST
മുഖത്തെ കറുത്തപാട് അകറ്റാൻ ഒരു കിടിലന്‍ ഫേസ് പാക്ക്

Synopsis

 എല്ലാത്തരം ചര്‍മ്മത്തിലും മുഖക്കുരുവിന്‍റെ കറുത്തപാടുകള്‍ കാണാം. ചിലരില്‍ തനിയെ ഈ കറുത്തപാടുകള്‍ പോകും. 

മുഖത്തെ കറുത്തപാടുകള്‍ അലട്ടുന്നുവോ? പല കാരണങ്ങള്‍ കൊണ്ട് ഇത്തരം പാടുകള്‍ മുഖത്ത് വരാം.  മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ ചിലരില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്.

എല്ലാത്തരം ചര്‍മ്മത്തിലും മുഖക്കുരുവിന്‍റെ കറുത്തപാടുകള്‍  കാണാം. ചിലരില്‍ തനിയെ ഈ  കറുത്തപാടുകള്‍ പോകും. ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ  ചെയ്യാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. 

 

അതുപോലെ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കടലമാവും  തേനും ചേര്‍ത്ത് മിശ്രിതമാക്കുക.  ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറുകയും  മുഖകാന്തി വർധിക്കുകയും ചെയ്യും.  

കടലമാവിന് പകരം ഓട്‌സും ഉപയോഗിക്കാം.  ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ മിശ്രിതമാക്കുക. അതിലേക്ക് അല്‍പം പാലൊഴിച്ച്  യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

Also Read: മുഖത്തെ രോമങ്ങൾ കളയാന്‍ ഇതാ പപ്പായ കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക്...

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്