സ്വവര്‍ഗപ്രണയം ഇനി കുറ്റമല്ല; തെരുവില്‍ ആഹ്ലാദപ്രകടനങ്ങളുമായി 'എല്‍ജിബിടിക്യൂ' സമുദായം

By Web TeamFirst Published Jun 7, 2019, 4:54 PM IST
Highlights

213, 214 സെക്ഷനുകളാണ് പുതിയ പരിഷ്‌കാരത്തോടെ എടുത്തുകളയുന്നത്.  ഈ സെക്ഷനുകള്‍ പ്രകാരം ഭൂട്ടാനില്‍ സ്വവര്‍ഗരതി 'പ്രകൃതിവരുദ്ധ' ലൈംഗികതയായാണ് കണക്കാക്കപ്പെട്ടിരുന്നത്
 

തിംപു: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കാനുള്ള നിയമനടപടിയുമായി ഭൂട്ടാന്‍ പാര്‍ലമെന്റ് മുന്നോട്ട്. ഈ വിഷയം സംബന്ധിച്ച അന്തിമതീരുമാനം ഇന്നാണ് പുറത്തുവന്നത്. പീനല്‍കോഡിലെ 213, 214 സെക്ഷനുകളാണ് പുതിയ പരിഷ്‌കാരത്തോടെ എടുത്തുകളയുന്നത്. 

ഈ സെക്ഷനുകള്‍ പ്രകാരം ഭൂട്ടാനില്‍ സ്വവര്‍ഗരതി 'പ്രകൃതിവരുദ്ധ' ലൈംഗികതയായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതായത്, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് സ്വവര്‍ഗരതിയും ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്നത്തോടുകൂടി സ്വവര്‍ഗരതിയെ കുറ്റകരമല്ലാതാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 

തീരുമാനം അറിഞ്ഞതോടെ എല്‍ജിബിടിക്യൂ സമുദായത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റിന് പുറത്ത് തെരുവില്‍ ആഹ്ലാദപ്രകടനങ്ങളുമായി എത്തി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നതെന്നും അതിയായ സന്തോഷത്തിലാണ് തങ്ങളെന്നും അവര്‍ പ്രതികരിച്ചു.

 

click me!