ഗൗണില്‍ ടൈറ്റാനിക്കിലെ റോസ്, സാരിയില്‍ പിങ്ക് റോസ്; ചിത്രങ്ങളുമായി ഹണി റോസ്

Published : May 08, 2023, 01:07 PM IST
 ഗൗണില്‍ ടൈറ്റാനിക്കിലെ റോസ്, സാരിയില്‍ പിങ്ക് റോസ്; ചിത്രങ്ങളുമായി ഹണി റോസ്

Synopsis

മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

കറുപ്പ് ഗൗണില്‍ കിടിലന്‍ ലുക്കിലാണ് ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങള്‍ പങ്കുവച്ചത്. സ്ലീവ്‌ലെസ് ബോഡി കോണ്‍ ഷോര്‍ട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ഒപ്പം ഒരു തൊപ്പിയും താരം ധരിച്ചിരുന്നു. അതിന് മാച്ച് ചെയ്യുന്ന ചുവന്ന ലോക്കറ്റോട് കൂടിയ മാലയും അതേ പാറ്റേണില്‍ വരുന്ന വളയും മോതിരവും താരം അണിഞ്ഞു. 

 

നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് ലൈക്കും കമന്‍റുകളും നല്‍കിയത്.  'ഇത് ഹണി റോസല്ല, ടൈറ്റാനിക്കിലെ റോസാണ്'- എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്. രണ്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു.

 

അതേസമയം പിങ്ക് സാരിയിലുള്ള ചിത്രങ്ങളും ഹണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും റോസി ചീക്സും താരത്തെ കൂടുതല്‍ മനോഹരിയാക്കി. ചിത്രങ്ങള്‍ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.  പിങ്കില്‍ റോസാപ്പൂവ് പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്‍റ്. 

 

Also Read: അയഞ്ഞ ഷർട്ടും ബാഗി ട്രൗസറും ലോങ് ഹെയറും; ചിയാൻ വിക്രം ഒരേ പൊളിയെന്ന് ആരാധകര്‍!

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'