പത്ത് വയസുവരെ വെട്ടാത്ത തലമുടി മുറിച്ചപ്പോൾ; കൊച്ചുബാലന്‍റെ ഭാവങ്ങള്‍; വീഡിയോ വൈറല്‍

Published : May 08, 2023, 12:04 PM ISTUpdated : May 08, 2023, 12:07 PM IST
 പത്ത് വയസുവരെ വെട്ടാത്ത തലമുടി മുറിച്ചപ്പോൾ; കൊച്ചുബാലന്‍റെ ഭാവങ്ങള്‍; വീഡിയോ വൈറല്‍

Synopsis

പത്ത് വയസുവരെ വെട്ടാത്ത തലമുടിയാണ് ഇവിടെ വെട്ടുന്നത്. അവനു ശരിക്കും സങ്കടം വന്നു. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്‍റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ അതിശയിപ്പിച്ചു, പിന്നെ ആഹ്‌ളാദിപ്പിച്ചു.

നല്ല നീളമുള്ള, കരുത്തുറ്റ തലമുടി എല്ലാവരുടെയും സ്വപ്നമാണ്. അത്തരത്തില്‍ ഇടതൂർന്നു വളർന്നു നിൽക്കുന്ന തലമുടി വെട്ടുക എന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അപ്പോള്‍ പത്ത് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് അത് സഹിക്കാന്‍ കഴിയുമോ? അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പത്ത് വയസുവരെ വെട്ടാത്ത തലമുടിയാണ് ഇവിടെ വെട്ടുന്നത്. അവനു ശരിക്കും സങ്കടം വന്നു. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്‍റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ അതിശയിപ്പിച്ചു, പിന്നെ ആഹ്‌ളാദിപ്പിച്ചു. നറുപുഞ്ചിരിയുമായി ഇരിക്കുന്ന അവനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.   

കൊച്ചുബാലന്‍റെ തലമുടി വെട്ടുന്ന ഈ വീഡിയോ ഇതിനകം സോഷ്യൽ ലോകത്തെ കീഴടക്കി കഴിഞ്ഞു. ദിവസങ്ങൾകൊണ്ട് തന്നെ നാല് മില്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഫേസ് ബുക്കിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിച്ചത്.  ധാരാളം ആളുകൾ വീഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെയർ സ്റ്റൈലിനെ അഭിനന്ദിക്കുന്ന പലരും കൊച്ചുകുട്ടികൾക്ക് ഇത്രയും നീളത്തില്‍ മുടി വളർത്തേണ്ടതില്ല, അത് അവർക്ക് ബുദ്ധിമുട്ടായിരിക്കും എന്ന രീതിയിലുള്ള  വിമർശനങ്ങളും പങ്കുവച്ചു. ശരിക്കും പെൺകുട്ടിയാണെന്നാണ് ആദ്യം കരുതിയത് എന്നും ചിലര്‍ പറഞ്ഞു. അതേസമയം, മുടി വെട്ടിയപ്പോഴും അവന്റെ സൗന്ദര്യത്തിനു ഒട്ടും കുറവില്ല എന്നും ചിലര്‍ കമന്‍റ് ചെയ്തു. 

 

Also Read: സ്വന്തം സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?