പാമ്പും കീരിയും തമ്മിൽ അടിയുണ്ടാക്കുന്നത് ഭൂരിഭാ​ഗം പേരും കണ്ടിട്ടുണ്ടാകും. എന്നാൽ പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിൽ അടിയുണ്ടാക്കിയാൽ ആരായിരിക്കും വിജയിക്കുക. അത്തരത്തിൽ പരസ്പരം അക്രമിക്കുന്ന പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. തന്നെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വിദഗ്ദ്ധമായി പുലി വഴുതി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ പെരുമ്പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കിയ പുള്ളിപ്പുലി  അതിനെ കൊല്ലുകയും വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്തു.

സാധാരണയായി പുള്ളിപ്പുലികൾ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല. വളരെ അപൂർവമായി മാത്രമേ ഇവ പാമ്പുകളെ പിടികൂടാറുള്ളൂ എന്നാണ് ഇന്ത്യാ  ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും  നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞത്.