ഐലൈനർ ഭംഗിയായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Mar 03, 2020, 10:48 AM ISTUpdated : Mar 03, 2020, 10:58 AM IST
ഐലൈനർ ഭംഗിയായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

നിങ്ങളെ കാണുന്നവര്‍ ആദ്യം ശ്രദ്ധിക്കുക തീര്‍ച്ചയായും നിങ്ങളുടെ കണ്ണുകളായിരിക്കും. മുഖസൗന്ദര്യം പൂർണമാകുന്നത് കണ്ണുകളുടെ അഴകിൽ നിന്നാണ്. തിളങ്ങുന്ന മനോഹരമായ കണ്ണുകൾ ആരുടെയും മനംമയക്കും. 

നിങ്ങളെ കാണുന്നവര്‍ ആദ്യം ശ്രദ്ധിക്കുക തീര്‍ച്ചയായും നിങ്ങളുടെ കണ്ണുകളായിരിക്കും. മുഖസൗന്ദര്യം പൂർണമാകുന്നത് കണ്ണുകളുടെ അഴകിൽ നിന്നാണ്. തിളങ്ങുന്ന മനോഹരമായ കണ്ണുകൾ ആരുടെയും മനംമയക്കും. പണ്ടൊക്കെ കണ്ണിന്റെ പരിചരണത്തിനായി സ്‌ത്രീകൾ ധാരാളം സമയം നീക്കി വയ്‌ക്കാറുണ്ടായിരുന്നു. ഇന്ന് ജോലിത്തിരക്കും സ്ട്രെസും ഉറക്കകുറവുമൊക്കെ കണ്ണുകൾക്ക് നൽകുന്ന ആയാസം അത്ര ചെറുതല്ല. കൺതടങ്ങളിൽ കറുപ്പ് പടർന്ന്, കണ്ണുകൾ കുഴിഞ്ഞ് ഭംഗി നഷ്‌പ്പെടുമ്പോഴാണ് പലരും അതിനെ കുറിച്ച് ചിന്തിക്കുന്നത്. 

കണ്ണിന്‍റെ ഭംഗി കൂട്ടാനും അവ എടുത്തറിയാനും പെണ്‍കുട്ടികള്‍ ഇന്ന് ഐലൈനർ എഴുതാറുണ്ട്. എന്നാല്‍ അവ എഴുതുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കണ്ണിന് താഴെ ഐലൈനർ എഴുതുമ്പോൾ വാട്ടര്‍ലൈനിലൂടെ പുറത്തു നിന്നും അകത്തേക്ക് എഴുതുക. കൺപോളകളിൽ ഐലൈനർ ഉപയോഗിക്കുമ്പോൾ കൺപോളയുടെ അകത്തു നിന്നും പുറത്തേക്ക് എഴുതാനും ശ്രദ്ധിക്കുക.

മുകളില്‍ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും ഐലൈനര്‍ എഴുതാന്‍ മറക്കരുത്. അതുപോലെ മറ്റൊരു കാര്യം,  ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍. ചെറിയ കണ്ണുകളില്‍ കണ്‍മഷി എഴുതുമ്പോള്‍ കട്ടി കൂട്ടി  എഴുതുന്നത് നല്ലതാണ്. 


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ