നിങ്ങളുടെ സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?

By Web TeamFirst Published May 3, 2019, 11:26 AM IST
Highlights

കൃത്യമായും ശ്രദ്ധയോടും കൂടി പരിപാലിച്ചില്ലെങ്കില്‍ പ്രിയപ്പെട്ട സാരികള്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ പറ്റാതെയാകും.

സാരി സ്ത്രീകളുടെ ഒരു ഇഷ്ട വസ്ത്രവും എപ്പോഴും ഉപയോഗിക്കുന്നതുമാണ്. സാരി ഉണ്ടുക്കുമ്പോള്‍ പെണ്ണിന് ഒരു പ്രത്യേക ഭംഗിയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സാരികള്‍ പലപ്പോഴും സൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. കൃത്യമായും ശ്രദ്ധയോടും കൂടി പരിപാലിച്ചില്ലെങ്കില്‍ പ്രിയപ്പെട്ട സാരികള്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ പറ്റാതെയാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ഇഷ്ടസാരികള്‍ ഏറെക്കാലം അഴകോടെയിരിക്കും. സാരികള്‍ സൂക്ഷിക്കാന്‍ ചില വഴികള്‍ പറഞ്ഞുതരാം. 

1. സാരി കഴുകുന്നതിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നല്ല രീതിയില്‍ കഴുകി ഉണക്കി വെച്ചാല്‍ സാരി പുതിയത് പോലെ ഇരിക്കും. 

2. കോട്ടന്‍ സാരികള്‍ കഴുകുന്നതിന് 15 മിനിറ്റ് മുന്‍പേ ഉപ്പ് ചേര്‍ത്ത ചെറുചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. സാരിയുടെ തിളക്കവും നിറവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. 

3. കോട്ടന്‍ സാരികളിലെ പശ കളയാന്‍ അരമണിക്കൂര്‍ തണുത്ത വെള്ളത്തില്‍ മുക്കി വച്ച് മെഷീന്‍വാഷോ ഹാന്‍ഡ് വാഷോ ചെയ്യാം. 

4. സാരി കഴുകാന്‍ കടുപ്പം കുറഞ്ഞ ഡിറ്റര്‍ജന്‍റ്  വേണം തെരഞ്ഞെടുക്കാന്‍. 

5. നിത്യവും ഉപയോഗിക്കുന്ന സാരികള്‍ കൈകള്‍ കൊണ്ട് മാത്രം കഴുകിയാല്‍ മതി. സാരിയുടെ താഴെയുളള ബോര്‍ഡര്‍ മാത്രം ആവശ്യമെങ്കില്‍ ബ്രഷ് ഉപയോഗിച്ച് ഉരസി കഴുകാം. 

6. സാരിയുടെ മെറ്റീരിയല്‍ ഏതുമാകട്ടെ ഉണക്കുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് വീഴാത്ത രീതിയില്‍ വേണം വിരിച്ചിടാന്‍.

7. ഡ്രൈ വാഷ് സാരികള്‍ ഉപയോഗ ശേഷം ഇളവെയിലും കാറ്റും കൊള്ളിച്ച് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. 

8. സാരികളില്‍ ചെറിയ കറകള്‍ പറ്റിയാല്‍ ആ ഭാഗം മാത്രം ഐസ്ക്യൂബ് അടങ്ങിയ തണുത്ത വെളളത്തില്‍ കഴുകിയെടുക്കാം. 

9. സാരികളില്‍ ഗാഢമായ കറയാണെങ്കില്‍ ആ ഭാഗത്ത് വെള്ള നിറത്തിലുളള ടൂത്ത്പേസ്റ്റ് പുരട്ടുക. എന്നിട്ട് മൂന്നോ നാലോ ദിവസം ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ കറ അപ്രത്യക്ഷമാകും. 

10. സില്‍ക് സാരികള്‍ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിക്കാതിരിക്കുക. പെട്ടെന്ന് പൂപ്പല്‍ പിടിക്കും. 

11. സാരികള്‍ നല്ലത് പോലെ ഉണങ്ങിയതിന് ശേഷം മാത്രം അയണ്‍ ചെയ്ത് മടക്കി വെക്കാം. 

12. അലമാരയില്‍ സൂക്ഷിക്കുന്ന സാരികള്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും എടുത്ത് നിവര്‍ത്തി നോക്കുക. 


 

click me!