ഹൌ റൊമാന്റിക്! ആരും കൊതിക്കും കാമുകന് ഇങ്ങനെയൊരു സമ്മാനം കൊടുക്കാൻ; വീഡിയോ

Published : Jan 16, 2024, 07:19 PM ISTUpdated : Jan 17, 2024, 03:30 PM IST
ഹൌ റൊമാന്റിക്! ആരും കൊതിക്കും കാമുകന് ഇങ്ങനെയൊരു സമ്മാനം കൊടുക്കാൻ; വീഡിയോ

Synopsis

അവന്റെ സൃഷ്ടികൾ വായിച്ച സുഹൃത്തുകളുടെ പ്രതികരണവും പുസ്തകത്തിൽ കാമുകി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൌ റൊമാന്റിക് അല്ലേ?

സ്നേഹത്തിന്റെ മധുരമായ അടയാളങ്ങളാണ് സമ്മാനങ്ങൾ. കമിതാക്കൾ പരസ്പരം കൈമാറുന്ന സമ്മാനങ്ങളുടെ വില പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. എന്നാൽ പങ്കാളിയുടെ മനസിനൊപ്പം കാഴ്ചകാരന്റെ മനസും നിറയുന്ന ഒരു വിത്യസ്തമായ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

വാച്ചോ ഫോണോ മോതിരമോ ഒന്നുമല്ല, ഒരു കൊച്ചു പുസ്തകമാണ് കാമുകിയുടെ സമ്മാനം. ഇതിൽ മനസ്സ് നിറയാൻ മാത്രമെന്താണെന്ന് ചോദിക്കാൻ വരട്ടെ, അവൾക്ക് പലപ്പോഴായി കാമുകനെഴുതിയ കവിതകളാണ് പുസ്തകം മുഴുവൻ! അവന്റെ സൃഷ്ടികൾ വായിച്ച സുഹൃത്തുകളുടെ പ്രതികരണവും പുസ്തകത്തിൽ കാമുകി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൌ റൊമാന്റിക് അല്ലേ?

ഒരു റെസ്റ്റോറന്റിനുള്ളിലിരിക്കുന്ന ദമ്പതികളെ കാണിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്, അവിടെ നിന്നും കാമുകി യുവാവിന് ഒരു സമ്മാന ബാഗ് നൽകുന്നു. "ഞങ്ങളുടെ വാർഷികത്തോടനുബന്ധിച്ച്, എന്റെ കാമുകൻ എഴുതിയ കവിതകൾ ശേഖരിച്ച് ഞാൻ ഒരു പുസ്തകമാക്കി. കവിതയുടെ തീമിന് അനുസരിച്ച് ഓരോ പേജും ഡിസൈൻ ചെയ്യുകയും അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള അഭിപ്രായങ്ങൾ 'അവലോകനങ്ങൾ' ആയി നൽകുകയും ചെയ്തു", വീഡിയോയിയിലെ ടെക്സ്റ്റ് പറയുന്നു. 

ആ മനുഷ്യൻ ബാഗിൽ നിന്ന് പുസ്തകം എടുത്ത് ആകാംക്ഷയോടെ തുറക്കുന്നു. അവൻ അത് വായിക്കാൻ തുടങ്ങുകയും ഉടൻ തന്നെ സമ്മാനം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഓരോ താളുകൾ മറിക്കും തോറും അയാൾക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാതെ വരികയാണ്. കാമുകന്റെ ഉള്ളിലെ വികാരങ്ങൾ മുഴുവൻ പ്രതിഫലിക്കുന്ന ഒരു സ്നേഹസന്ദേശത്തോട് കൂടെ വീഡിയോ അവസാനിക്കുന്നു. 

ഈ മധുരമുള്ള വീഡിയോ ഇതിനോടകം തന്നെ 37,000-ലധികം വ്യൂസ് നേടി. നിരവധി പേരാണ് അഭിപ്രായങ്ങൾ കമന്റ് ചെയ്തിരിക്കുന്നത്. "ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വില കൊടുക്കുന്ന പുരുഷന്മാരെ കണ്ടെത്താൻ പ്രയാസമാണ്! എനിക്കീ വിഡിയോ വളരെ ഇഷ്ടപ്പെട്ടു". ഒരു ഇൻസ്റ്റഗ്രാം യൂസർ പറയുന്നു. 

പ്രണയവിവാഹത്തിന് 2,500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; ഇന്ന് വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ

"അവനെ ഞാൻ സ്നേഹിക്കുന്നു! അവരെ ഞാൻ  സ്നേഹിക്കുന്നു! ഇവരുടെ ബന്ധം എന്നേക്കും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് മറ്റൊരു യൂസർ പറഞ്ഞത്.  ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജ് റൊമാൻസ് ഈസ് നോട്ട് ഡെഡ് എന്ന ഹാഷ്ടാഗോടെ ഷെയർ ചെയ്ത വീഡിയോയാണ് വൈറലാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ