കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിലുണ്ടാക്കാം കിടിലനൊരു ജെല്‍!

Published : Dec 12, 2020, 12:40 PM ISTUpdated : Dec 12, 2020, 12:47 PM IST
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടിലുണ്ടാക്കാം കിടിലനൊരു ജെല്‍!

Synopsis

പല കാരണങ്ങള്‍ കൊണ്ടും കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവാം. ഉറക്കമില്ലായ്മ ആണ് ഇതില്‍ ഒരു കാരണം. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, നിരന്തരമായി കമ്പ്യൂട്ടർ സ്ക്രീനുകൾ ഉപയോഗിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം.  തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്.

കണ്‍തടങ്ങളിലെ കറുത്ത പാട്  പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്.  പല കാരണങ്ങള്‍ കൊണ്ടും കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവാം. ഉറക്കമില്ലായ്മ ആണ് ഇതില്‍ ഒരു കാരണം. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, നിരന്തരമായി കമ്പ്യൂട്ടർ സ്ക്രീനുകൾ ഉപയോഗിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം, തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്. 

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും തിരയുന്നവരുണ്ടാകാം. അവര്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു ജെല്‍ പരിചയപ്പെടാം.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വീട്ടില്‍ തന്നെ നമുക്ക് ഒരു പ്രത്യേക ജെല്‍ ഉണ്ടാക്കാം. ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും കറ്റാര്‍ വാഴയുമാണ് ഇതിനായി വേണ്ടത്. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. ഉരുളക്കിഴങ്ങ് പൊതുവേ കണ്ണിനടിയിലെ കറുപ്പ് അകറ്റാന്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ ഇല്ലാതാക്കാൻ നമുക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു പ്രകൃതിദത്ത വഴിയാണ് കറ്റാർ വാഴ ജെൽ. 

ഇനി ഈ പ്രത്യേക ജെല്‍ തയ്യാറാക്കാന്‍ ആദ്യം ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞതും ബീറ്റ്‌റൂട്ടും ചേര്‍ത്ത് അരയ്ക്കുക. ബീറ്റ്‌റൂട്ട് ഉരുളക്കിഴങ്ങിന്റെ പകുതി മതിയാകും. ശേഷം ഈ മിശ്രിതത്തില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി ചേര്‍ക്കാം. ഇനി ഈ മിശ്രിതം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കാം. ഈ ജെല്‍ ദിവസവും കണ്ണിനടിയില്‍ പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും. 

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്ക് !


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ