​ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശരീരഭാരം കുറയ്ക്കുക, ഹൃദയത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി  ആരോഗ്യ ഗുണങ്ങൾ ഗ്രീൻ ടീയ്ക്ക് ഉണ്ട്.

എന്നാല്‍ ഇവ മാത്രമല്ല, മറ്റ് ചില ഗുണങ്ങളുമുണ്ട് ഗ്രീന്‍ ടീയ്ക്ക്. ചര്‍മ്മ സംരക്ഷണച്ചിനും ഗ്രീൻ ടീ മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും. കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ സഹായിക്കും. 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഗ്രീൻ ടീ ഫേസ് ബാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഗ്രീൻ ടീ പൊടിച്ചതിലേയ്ക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേയ്ക്ക് രണ്ട് ടീസ്പൂൺ വെള്ളക്കടല പൊടിച്ചത് കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം. ചർമ്മത്തിൽ നിന്നും അധിക അഴുക്കും എണ്ണമയവും നീക്കം ചെയ്യാനും ഈ ഫേസ് പാക്ക്  സഹായിക്കും.

Also Read:  പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ടത്...