പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ടത്...

By Web TeamFirst Published Dec 7, 2020, 7:12 PM IST
Highlights

ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്ത്താം. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.

ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

 

ഒന്ന്...

ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

രണ്ട്...

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രാത്രിയിൽ ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

മൂന്ന്...

എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിധപ്പെടുത്താം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് ഓറഞ്ച്, ക്യാരറ്റ്, അവക്കാഡോ തുടങ്ങിയവ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും. 

അഞ്ച്...

ഉറക്കത്തിന് ചർമ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

ആറ്...

സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. 

Also Read: മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം...

click me!