കഷണ്ടിയെ ഇനി പേടിക്കേണ്ട; മുടി ‘ബാങ്കിൽ’ ഉണ്ടല്ലോ...

By Web TeamFirst Published Mar 16, 2019, 7:54 PM IST
Highlights

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. 

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും.  എന്നാല്‍ അതിനുമുണ്ടൊരു വഴി. 
ബ്രിട്ടനിലെ ഒരു കമ്പനിയാണ് കഷണ്ടി പേടിക്കാര്‍ക്ക് ആശ്വാസമാകുന്ന ഒരു പുത്തന്‍ വിദ്യയുമായി വരുന്നത്. ഹെയര്‍ ഫോളിക്കിളുകള്‍ സൂക്ഷിച്ചുവച്ച് ഭാവിയില്‍ കഷണ്ടിയുണ്ടായാല്‍ ഉപയോഗിക്കാനൊരു ബാങ്ക് എന്നതാണ് ഇവരുടെ ആശയം. 

ഫോളിക്കിളില്‍ നിന്ന് ശേഖരിക്കുന്ന സെല്ലുകള്‍ ഈ ലാബില്‍  പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇത് ഭാവിയില്‍ മുടി പോയാലും മുടി തിരികെ കൊണ്ടു വരാന്‍ ഉപയോഗിക്കാം. ഫോളിക്കിൾ ഉടമയുടെ മുടി ഭാവിയില്‍ കൊഴിഞ്ഞാൽ ഈ സെല്ലുകള്‍ അയാളുടെ തലയോട്ടിയിലേക്ക് വിദഗ്ധര്‍ കുത്തിവയ്ക്കുകയും ഇതു മുടി വളര്‍ച്ച കൂട്ടുകയും ചെയ്യും.‌‌ ഹെയര്‍ ക്ലോണ്‍ എന്നാണ് ഈ കമ്പനിയുടെ പേര്. ഭാവിയിലേക്ക് മുടിയ്ക്കൊരു ഇൻഷുറൻസ് എന്നാണ് ഇതിനെ കമ്പനി തന്നെ വിശേഷിപ്പിക്കുന്നത്. 
 

click me!