'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' അഥവാ മനുഷ്യനെ വളമാക്കുന്ന പരിപാടി!

By Web TeamFirst Published May 22, 2019, 5:47 PM IST
Highlights

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കുകയും ചെയ്തു

നമുക്ക് അത്ര കേട്ട് പരിചയമില്ലാത്ത സംഗതിയായിരിക്കും 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' അഥവാ മനുഷ്യരെ വളമാക്കി ഉപയോഗിക്കുന്ന പദ്ധതി. പേടിക്കേണ്ട, ജീവനുള്ള മനുഷ്യരുടെ കാര്യമല്ല, പമരിച്ചവരുടെ ശരീരം കമ്പോസ്റ്റ് ആക്കുന്ന പരിപാടിയെ കുറിച്ചാണ് പറയുന്നത്. 

പൊതുവേ മതനിയമങ്ങള്‍ക്കനുസരിച്ചാണ് നമ്മള്‍ ശവസംസ്‌കാരം നടത്താറ്. അത് കുഴിച്ചിടുകയോ കത്തിക്കുകയോ ഒക്കെയാകാം. എന്നാല്‍ ഇത് രണ്ടും ചെയ്യാതെ ആ ശരീരത്തെ അങ്ങനെ തന്നെ ജൈവ വളമാക്കി മാറ്റിയാലോ?

അതായത്, മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോലിനും മരപ്പൊടിക്കും, ചിലയിനം ചെടികള്‍ക്കുമെല്ലാം ഒപ്പം വച്ച് ഭദ്രമായി അടയ്ക്കും. 30 ദിവസത്തിനകം മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത്, അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. 

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കുകയും ചെയ്തു. നേരത്തേ അനുവാദം നല്‍കിയിരുന്ന ആറ് പേരുടെ മൃതദേഹമാണ് ഇതിനായി ഉപയോഗിച്ചത്. പരീക്ഷണം വിജയകരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹത്തോടുള്ള അനാദരവായല്ല, പകരം പ്രകൃതിയോടുള്ള ആദരവായാണ് ഇതിനെ കാണേണ്ടതെന്ന് ഗവേഷര്‍ പറയുന്നു. കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാന്‍ ഈ രീതി ഏറെ സഹായകമാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

click me!