സ്റ്റേഡിയത്തിൽ കളി കാണുന്നതിനിടെ ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഭർത്താവ്; വൈറലായി വീഡിയോ

Published : Dec 18, 2022, 09:05 AM IST
സ്റ്റേഡിയത്തിൽ കളി കാണുന്നതിനിടെ ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഭർത്താവ്; വൈറലായി വീഡിയോ

Synopsis

ഗുല്‍സാർ സാഹിബ് എന്ന ട്വിറ്റർ യൂസറാണ് വീഡിയോ പങ്കുവച്ചത്. 'ഈ വർഷത്തെ ഏറ്റവും മികച്ച ഭർത്താവ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുടെ വീഡിയോകൾക്ക്  കാഴ്ചക്കാര്‍ ഏറെയാണ്.  അത്തരത്തില്‍ മേക്കപ്പിടാൻ ഭാര്യയെ സഹായിക്കുന്ന ഒരു ഭർത്താവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഗുല്‍സാർ സാഹിബ് എന്ന ട്വിറ്റർ യൂസറാണ് വീഡിയോ പങ്കുവച്ചത്. 'ഈ വർഷത്തെ ഏറ്റവും മികച്ച ഭർത്താവ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ തത്സമയം കളി കാണുന്നതിനിടെ അടുത്തിരിക്കുന്ന ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുകയാണ് ഭർത്താവ്. 

ഭർത്താവ്  കയ്യിൽ പിടിച്ചിരിക്കുന്ന  ഫോണിന്റെ മുൻവശത്തെ ക്യാമറ ഓൺചെയ്ത് അതിൽ നോക്കി കാജല്‍ വരയ്ക്കുകയും മറ്റ് മേക്കപ്പുകള്‍ ഇടുകയുമാണ് ഭാര്യ. ഭര്‍ത്താവിന്‍റെ കണ്ണ് അപ്പോഴും സ്റ്റേഡിയത്തിൽ ആണ്. ഡിസംബര്‍ 16ന് പങ്കുവച്ച ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 

 

 

 

 

വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ഇങ്ങനെയൊരു ഭര്‍ത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് എന്നാണ് പല യുവതികളുടെയും കമന്‍റ്. ഇത്തരം റൊമാൻസ് മനോഹരമാണെന്നും പലരും കമന്റ് ചെയ്തു. അപ്പോഴും വിമര്‍ശിക്കാന്‍ ഒരു വിഭാഗം ഉണ്ടായിരുന്നു. ഭർത്താവിന്റെ മുഖത്ത് താത്പര്യമില്ലായ്മ പ്രകടമാണെന്നും ഇക്കൂട്ടര്‍ പറയുന്നു. 

Also Read: ചുണ്ടുകള്‍ നിറം വയ്ക്കും; പരീക്ഷിക്കാം ഈ ഒമ്പത് നാടന്‍ വഴികള്‍...

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ