ഭാര്യയുടെ ശമ്പളം കൂടുന്നത് പുരുഷന് മാനസിക പിരിമുറുക്കമുണ്ടാക്കും !

By Web TeamFirst Published Nov 21, 2019, 9:46 AM IST
Highlights

ഭാര്യയുടെ ശമ്പളം കൂടുന്നത് ഭര്‍ത്താക്കന്മാർക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുമെന്ന് പുതിയ പഠനം.  

ഭാര്യയുടെ ശമ്പളം കൂടുന്നത് ഭര്‍ത്താക്കന്മാർക്ക് മാനസിക പിരിമുറുക്കം (stress) ഉണ്ടാക്കുമെന്ന് പുതിയ പഠനം.  യൂണിവേഴ്സിറ്റി ഓഫ് ബാത്ത് ആണ് പഠനം നടത്തിയത്. 

കുടുംബ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടതല്‍ ഭാര്യയുടെ വിഹിതമാണെങ്കില്‍  ഭർത്താവിന് ഇത്തരത്തില്‍ മാനസിക പിരിമുറുക്കം ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്. പരമ്പരാഗത സങ്കൽപങ്ങൾ സൃഷ്ടിച്ചിരിക്കുന്ന പുരുഷ മേധാവിത്വമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണം എന്നും പഠനം അടിവരയിട്ടുപറയുന്നു.  ഭാര്യയുടെ വരുമാനം ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും സാധിക്കാത്തവരാണ് മിക്ക പുരുഷന്മാരും എന്നാണ് ഈ പഠനം പറയുന്നത്. 

15 വര്‍ഷത്തിലധികമായി ഒന്നിച്ചു ജീവിക്കുന്ന 6000 അമേരിക്കൻ ദമ്പതികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഭാര്യയുടെ ശമ്പളം 40 ശതമാനത്തിൽ നിന്ന് ഉയരാൻ തുടങ്ങുമ്പോഴെ പുരുഷന്മാരിൽ സമ്മർദം ഉണ്ടാകുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്ത്രീകളെക്കാള്‍ സമ്പാദിക്കേണ്ടത് പുരുഷന്മാരാണ് എന്ന ചിന്തയാണ് പുരുഷന്മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു.

ഇത്തരം പിരിമുറുക്കങ്ങള്‍ ക്രമേണ ശാരീരക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ഡോ. സ്രന്ധ പറയുന്നു. അമേരിക്കന്‍ ദമ്പതിമാരില്‍ നടത്തിയ ഈ പഠനം പ്രകാരം മൂന്നില്‍ ഒരു സ്ത്രീ ജോലിക്ക് പോകുന്നു എന്നാണ് പറയുന്നത്. 2017ലെ കണക്ക് പ്രകാരമാണിത്. 


 

click me!