വിവാഹേതരബന്ധത്തിന് ഇന്ത്യന്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് ഈ പ്രായക്കാരെ; കണക്കുകളിങ്ങനെ...

Web Desk   | others
Published : Dec 30, 2019, 04:12 PM IST
വിവാഹേതരബന്ധത്തിന് ഇന്ത്യന്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് ഈ പ്രായക്കാരെ; കണക്കുകളിങ്ങനെ...

Synopsis

വിവാഹിതരായവര്‍ പല കാരണങ്ങള്‍ കൊണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നു. അക്കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസവും ഉണ്ടാകാറുമില്ല. ഇത്തരം വിഷയങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നുവരുന്നുണ്ട്.

വിവാഹിതരായവര്‍ പല കാരണങ്ങള്‍ കൊണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നു. അക്കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസവും ഉണ്ടാകാറുമില്ല. ഇത്തരം വിഷയങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത് വിവാഹേതര ബന്ധത്തിന് ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന പുരുഷന്മാരുടെ പ്രായപരിധിയെ കുറിച്ചാണ്. 

അവിഹിതബന്ധങ്ങള്‍ക്കായി ഇന്ത്യയിലെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് 30-40നും ഇടയില്‍ പ്രായമുള്ളവരെയാണെന്നാണ് പുതിയ കണക്ക്.  അതായത് പ്രായമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നത് എന്നുസാരം. അതേസമയം പുരുഷന്മാര്‍ തെരഞ്ഞെടുക്കുന്നത് 25-30നും ഇടയില്‍ പ്രായമുളളവരെയും.  'ഗ്ലീഡന്‍' (Gleeden) എന്ന ഡേറ്റിങ് ആപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. സ്ത്രീകള്‍ നടത്തുന്ന വെബ്സൈറ്റാണിത്. 

ഇന്ത്യയിലെ  ആളുകള്‍ കൂടുതലായി സ്മാര്‍ട് ഫോണ്‍ വഴിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പഠനത്തില്‍ പറയുന്നത്.  ശരാശരി ഒരു ദിവസം 1.5 മണിക്കൂറുകളോളം ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നും പഠനം പറയുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെയും രാത്രി പത്ത് മണിക്ക് ശേഷവുമാണ് ഇന്ത്യക്കാര്‍ ഈ ആപ്പില്‍ കയറുന്നതെന്നും ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ബംഗ്ലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം എന്നും ഇവര്‍ പറയുന്നു. മുംബൈ , കോല്‍ക്കട്ട , ദില്ലി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുളളവര്‍. ദില്ലിയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ഉണ്ടാകുന്നതത്രേ. 30-40 ഇടയില്‍ പ്രായമുളള പുരുഷന്മാരാണ് അവര്‍ക്ക് പ്രിയം. അതും ഡോക്ടര്‍മാരും മറ്റ് ഉന്നത പതിവിയിലിരിക്കുന്ന പുരുഷന്മാരുമായിരിക്കുമെന്നും പഠനം പറയുന്നു. ഗ്ലീഡന്‍ ആപ്പിലെ 12 ശതമാനം വിവാഹം കഴിഞ്ഞ ആളുകളും  ഒരേ ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹേതരബന്ധം ആഗ്രഹിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ