ലൈവിനിടെ യുവതി ഉറങ്ങി, വീഡിയോ വൈറലായി; പിന്നാലെ പണവും കിട്ടി!

Published : Mar 09, 2021, 01:40 PM ISTUpdated : Mar 09, 2021, 01:59 PM IST
ലൈവിനിടെ യുവതി ഉറങ്ങി, വീഡിയോ വൈറലായി; പിന്നാലെ പണവും കിട്ടി!

Synopsis

തായ്‌വാന്‍ സ്വദേശിനിയായ 'ഇ ടി' എന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഉറങ്ങി കാശ് നേടിയത്. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ യുവതി അറിയാതെ ഉറങ്ങി പോവുകയായിരുന്നു. 

സോഷ്യല്‍ മീഡിയയിലെ ഒരു ഇന്‍ഫ്‌ളുവന്‍സറിന്‍റെ ലൈവ് വീഡിയോ ആണ് അടുത്തിടെ വൈറലായത്. ഈ വീഡിയോ വൈറലായതിനൊരു കാരണവുമുണ്ട്.  ലൈവ് സ്ട്രീമിങ്ങിനിടെ ഉറങ്ങിപ്പോയതുകൊണ്ടാണ് ഇന്‍ഫ്‌ളുവന്‍സര്‍ യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയത്. 

തായ്‌വാന്‍ സ്വദേശിനിയായ 'ഇ ടി' എന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഉറങ്ങി കാശ് നേടിയത്. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ യുവതി അറിയാതെ ഉറങ്ങി പോവുകയായിരുന്നു. സംഭവം നിമിഷങ്ങള്‍ക്കകം വൈറലായി. ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി, ശരിക്കും അമ്പരന്നു. 2000 ന്യൂ തായ്വാന്‍ ഡോളറാണ് (5,249 രൂപ) ഒറ്റ ഉറക്കത്തിലൂടെ യുവതി സമ്പാദിച്ചത്.

സ്വയം ചെയ്തിട്ടുള്ള സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത്രയും കാലം ചെയ്ത വീഡിയോകളേക്കാള്‍ കൂടുതല്‍ പണം ഈ വീഡിയോയിലൂടെ ലഭിച്ചതിന്റെ അമ്പരപ്പിലാണ് അവര്‍. കൂടാതെ ഇവരുടെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിയിട്ടുണ്ട്.

Also Read: വെല്ലുവിളി പാളി; പശ തേച്ച കപ്പ് ചുണ്ടില്‍ ഒട്ടിച്ചു; ശേഷം യുവാവിന് സംഭവിച്ചത്...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ