ഗൊറില്ല ഗ്ലൂ തലയിലേയ്ക്ക് സ്പ്രേ ചെയ്ത അമേരിക്കൻ സ്വദേശിനിയായ ടെസീക്ക ബ്രൗണിന്‍റെ തലമുടി ഒട്ടിപ്പിടിക്കുകയായിരുന്നു. എന്നാല്‍ ടെസീക്കയെ വെല്ലുവിളിച്ച് അതിലും വലിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഇവിടെയൊരു യുവാവ്.

ഹെയർ സ്പ്രേയ്ക്ക് പകരം തലമുടിയില്‍ പശ പ്രയോഗിച്ച് അബദ്ധത്തിലായ യുവതിയുടെ വാര്‍ത്ത അടുത്തിടെ നാം വായിച്ചതാണ്. ഗൊറില്ല ഗ്ലൂ തലയിലേയ്ക്ക് സ്പ്രേ ചെയ്ത അമേരിക്കൻ സ്വദേശിനിയായ ടെസീക്ക ബ്രൗണിന്‍റെ തലമുടി ഒട്ടിപ്പിടിക്കുകയായിരുന്നു. ഒടുവില്‍ യുവതി വൈദ്യസഹായം വരെ തേടുകയുണ്ടായി. 

എന്നാല്‍ ടെസീക്കയെ വെല്ലുവിളിച്ച് അതിലും വലിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഇവിടെയൊരു യുവാവ്. ഈ പെണ്‍കുട്ടി പറയുന്നത് കള്ളമാണെന്നും അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നും ആണ് ലെൻ മാർട്ടിൻ എന്ന യുവാവിന്‍റെ അവകാശവാദം. ഇത് തെളിയിക്കാന്‍ ലെന്‍ ഒരു കപ്പില്‍ ഗൊറില്ല ഗ്ലൂ തേച്ച് ചുണ്ടില്‍ ഒട്ടിച്ചു. 

ഒരു ചുവന്ന കപ്പില്‍ ആണ് ലെന്‍ പരീക്ഷണം നടത്തിയത്. ലെന്‍ തന്നെ ഇതിന്‍റെ വീ‍ഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവം പാളി. കപ്പ് ചുണ്ടില്‍ ഒട്ടിപ്പിടിച്ചു.

View post on Instagram

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ ചുണ്ടിന്‍റെ അറ്റം മുറിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ ആണ് നിര്‍ദ്ദേശിച്ചത്. 'എനിക്കുവേണ്ടി പ്രാർത്ഥിക്കുക' എന്ന അടികുറിപ്പോടെ ആശുപത്രിയില്‍ കിടക്കുന്ന ഒരു ചിത്രവും ലെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ഗൊറില്ല ഗ്ലൂ ചലഞ്ച്' എന്ന ഹാഷ്‌ടാഗോടെയാണ് ലെന്‍ പോസ്റ്റ് ചെയ്തത്. 

Also Read: ഹെയർ സ്പ്രേക്ക് പകരം ഉപയോഗിച്ചത് പശ; ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി യുവതി...