ആണുങ്ങളേ...ഇന്ന് നിങ്ങളുടെ ദിനം; അറിയേണ്ട ചിലത്...

Published : Nov 19, 2019, 09:08 AM ISTUpdated : Nov 19, 2019, 09:11 AM IST
ആണുങ്ങളേ...ഇന്ന് നിങ്ങളുടെ ദിനം; അറിയേണ്ട ചിലത്...

Synopsis

വനിത ദിനം എന്നാണെന്ന് ചോദിച്ചാല്‍ അത് എല്ലാവര്‍ക്കും അറിയാമായിരിക്കും. അത്രമാത്രം സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ ആണുങ്ങളേ... നിങ്ങള്‍ക്കും ഉണ്ട് ഒരു ദിനം. 

വനിത ദിനം എന്നാണെന്ന് ചോദിച്ചാല്‍ അത് എല്ലാവര്‍ക്കും അറിയാമായിരിക്കും. അത്രമാത്രം സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ ആണുങ്ങളേ നിങ്ങള്‍ക്കും ഉണ്ട് ഒരു ദിനം. ഇന്ന് നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. 

ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. 1998ല്‍ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലാണ് ഇത് രൂപീകരിച്ചത്. പുരുഷന്മാരുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ ദിനം പുരുഷദിനമായി രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. 

പുരുഷന്മാരില്‍ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കാനും ലിംഗ സമത്വം ഘോഷിക്കാനുമൊക്കെയാണ് ഈ ദിനം. ലോകമെമ്പാടുമുളളവര്‍ ജീവിതത്തില്‍ സ്വാധീനിച്ച പുരുഷന്മാരെ തിരിച്ചറിഞ്ഞ് ആദരിക്കാനും ഈ ദിനം കൊണ്ടാടാറുണ്ടെന്ന് ചരിത്രം പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു ദിനത്തെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. ശരിക്കും ഈ ദിനവും ആഘോഷിക്കേണ്ടതല്ലേ ? 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'