പിടിയുള്ള ചട്ടിയിലാണ് റെയ്‌ന പാചകം ചെയ്യുന്നത്. തൊട്ടടുത്തായി മകള്‍ ഗ്രേസിയയും മകന്‍ റിയോയും പാചകത്തിന് സഹായിക്കുന്നുണ്ട്. 

കുടുംബത്തോടൊപ്പം പാചകം ചെയ്യുന്ന ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ (Suresh Raina) വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. സുരേഷ് റെയ്‌നയുടെ ഭാര്യ ആണ് അദ്ദേഹത്തെ ടാഗ് ചെയ്ത് വീഡിയോ (video) ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഭാര്യ പ്രിയങ്ക, രണ്ട് മക്കള്‍ എന്നിവരോടൊപ്പം പാചകം ചെയ്യുന്ന റെയ്‌നയെ ആണ് വീഡിയോയില്‍ കാണുന്നത്. 

പിടിയുള്ള ചട്ടിയിലാണ് റെയ്‌ന പാചകം ചെയ്യുന്നത്. തൊട്ടടുത്തായി മകള്‍ ഗ്രേസിയയും മകന്‍ റിയോയും പാചകത്തിന് സഹായിക്കുന്നുണ്ട്. 'ഒരുമിച്ച് പാചകം ചെയ്യുന്ന കുടുംബം ഒരുമിച്ചു നില്‍ക്കും. ഹസ്ബന്‍ഡിന്റെ ചട്ടി പാചകത്തോടുള്ള താത്പര്യവും ഗ്രേസിയയുടെ പിസയോടുള്ള താത്പര്യവും. റിയോ ആകട്ടെ അവന് ചെയ്യാന്‍ കഴിയുന്ന കാര്യം മികച്ചതായും ഭംഗിയുള്ളതായും ചെയ്യുന്നു'- എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്. 

View post on Instagram

പത്ത് ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിന് അടുത്ത് ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. മകന്റെ പാചകം ക്യൂട്ട് ആണെന്നും മനോഹരമായ കുടുംബം എന്നുമാണ് പലരുടെയും കമന്‍റ്. 

Also Read : ഭക്ഷണം കഴിക്കുമ്പോൾ ഫോട്ടോഗ്രാഫർ എത്തിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? വീഡിയോ വൈറല്‍