പര്‍പ്പിള്‍- ഗ്രീന്‍ സല്‍വാറില്‍ തിളങ്ങി ഇഷ അംബാനി; ചിത്രങ്ങള്‍ വൈറല്‍

Published : Jan 19, 2023, 08:23 PM ISTUpdated : Jan 19, 2023, 09:16 PM IST
പര്‍പ്പിള്‍- ഗ്രീന്‍ സല്‍വാറില്‍ തിളങ്ങി ഇഷ അംബാനി; ചിത്രങ്ങള്‍ വൈറല്‍

Synopsis

അനുരാധ വാകില്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സല്‍വാറിനൊപ്പം മരതകം പതിപ്പിത്ത നെക്ലേസും കമ്മലും ആണ് ഇഷ അണിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇഷയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. 

അംബാനി കുടുംബത്തില്‍ വിവാഹാഘോഷ തിരക്കുകള്‍ തുടങ്ങി കഴിഞ്ഞു. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ത് അംബാനിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെയിലാണ് ആനന്തിന്റെ സഹോദരി ഇഷ അംബാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പര്‍പ്പിളും പച്ചയും നിറങ്ങള്‍ ചേര്‍ന്നുവരുന്ന സല്‍വാര്‍ സ്യൂട്ടാണ് ഇഷ ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ എംബ്രോയ്ഡറിയും ലോങ് സ്ലീവും ആണ് കുര്‍ത്തയുടെ പ്രത്യേകതകള്‍. പച്ച നിറത്തിലെ ദുപ്പട്ടയാണ് ഇതിനൊപ്പം ഇഷ പെയര്‍ ചെയ്തിരിക്കുന്നത്. അനുരാധ വാകില്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സല്‍വാറിനൊപ്പം മരതകം പതിപ്പിത്ത നെക്ലേസും കമ്മലും ആണ് ഇഷ അണിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇഷയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. 

 

അതേസമയം, ഡിസംബറിലാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹം ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗതമായ രാജ്-ഭോഗ് - ശൃംഗാര്‍ ആഘോഷങ്ങളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. 

 

യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. അതേസമയം, ഇവരുടെ വിവാഹ തീയതിയോ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇരുവരും വൈകാതെ വിവാഹിതരാകും എന്ന വിവരം മാത്രമാണ് അറിയിച്ചിട്ടുള്ളത്. പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തി ആചാരപ്രകാരമാണ് അനന്ത് അംബാനി-രാധിക മെർച്ചന്റെ വിവാഹം നടക്കുക.

 

Also Read: 'ഈ മൂക്കുത്തിയില്‍ ഇത്രയും കോമഡി ഉണ്ടായിരുന്നോ?'; കുട്ടി കുറുമ്പന്‍റെ വീഡിയോയുമായി പാര്‍വതി കൃഷ്ണ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ