ലാവെൻഡർ സ്യൂട്ടില്‍ തിളങ്ങി ഇഷ അംബാനി; ചിത്രങ്ങള്‍ വൈറല്‍

Published : Nov 14, 2024, 01:32 PM IST
ലാവെൻഡർ സ്യൂട്ടില്‍ തിളങ്ങി ഇഷ അംബാനി; ചിത്രങ്ങള്‍ വൈറല്‍

Synopsis

ബ്ലാക്ക് ബ്യൂട്ടിയായി കരീനയും നീല നിറത്തില്‍ മുങ്ങി സുഹാനയും എത്തിയപ്പോള്‍ റെഡ് ഔട്ട്ഫിറ്റിലാണ് കിയാര തിളങ്ങിയത്. ഇഷ അംബാനി സ്ഥാപിച്ച ബ്യൂട്ടി സ്റ്റോറായ തിര ഷോപ്പിംഗ് അനുഭവത്തിന്‍റെ ഏറ്റവും ഉയർന്ന സ്ഥാനം നേടാനാണ് ലക്ഷ്യമിടുന്നത്. 

ജിയോ വേൾഡ് പ്ലാസയിൽ റിലയൻസിന്‍റെ മുൻനിര ലക്ഷ്വറി ബ്യൂട്ടി സ്റ്റോറായ തിരയുടെ ലോഞ്ചിൽ തിളങ്ങിയ ഇഷ അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയോ അർമാനി ഡിസൈന്‍ ചെയ്ത ലാവെൻഡർ സാറ്റിൻ സ്യൂട്ടിലാണ് ഇഷ തന്‍റെ സ്വന്തം തിരയുടെ ലോഞ്ചിന് എത്തിയത്. 

തിളങ്ങുന്ന സാറ്റിൻ ഫാബ്രിക്കിലാണ് സ്യൂട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോളറായിരുന്നു സ്യൂട്ടിന്‍റെ ഹൈലൈറ്റ്. വളരെ ക്ലാസിക് ലുക്ക് നല്‍കുന്ന എന്നാല്‍ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സൂചിപ്പിക്കുന്ന ഒരു ഔട്ട്ഫിറ്റ് എന്നാണ് ഫാഷന്‍ ലോകത്തെ അഭിപ്രായം. 

അതേസമയം, ബോളിവുഡിലെ ഫാഷനിസ്റ്റുകളും ബ്രാന്‍ഡ് അംബാസഡര്‍മാകുമായ കരീന കപൂര്‍, കിയാര അദ്വാനി, സുഹാന ഖാന്‍ എന്നിവരാണ് തിര ലോഞ്ച് ചെയ്തത്. ബ്ലാക്ക് ബ്യൂട്ടിയായി കരീനയും നീല നിറത്തില്‍ മുങ്ങി സുഹാനയും എത്തിയപ്പോള്‍ റെഡ് ഔട്ട്ഫിറ്റിലാണ് കിയാര തിളങ്ങിയത്. ഇഷ അംബാനി സ്ഥാപിച്ച ബ്യൂട്ടി സ്റ്റോറായ തിര ഷോപ്പിംഗ് അനുഭവത്തിന്‍റെ ഏറ്റവും ഉയർന്ന സ്ഥാനം നേടാനാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലുമുടമീളം നിരവധി സ്റ്റോറുകളുള്ള തിര, ഓൺലൈൻ ഷോപ്പിംഗിലൂടെ 100-ലധികം നഗരങ്ങളിൽ അതിന്‍റെ വ്യാപനം വിപുലീകരിച്ചു. 


Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം