മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നത് കുറയ്ക്കാന്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നത് കുറയ്ക്കാന്‍ ചര്‍മ്മ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

2. ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

3. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

4. എണ്ണ, പഞ്ചസാര ഒഴിവാക്കുക

എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

5. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് ചർമ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 

6. വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക

വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും. അതിനാല്‍ പരമാവധി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. 

7. സൺസ്ക്രീൻ ലോഷൻ

പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. 

8. പുകവലി ഒഴിവാക്കുക

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി ഒഴിവാക്കുക. 

9. ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

10. വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Also read: ഭക്ഷണത്തിൽ ഉപ്പ് കൂടുന്നുണ്ടോ? വയറ്റിലെ ക്യാൻസറിനുള്ള സാധ്യതയും കൂടും

youtubevideo