ഗോള്‍ഡൻ സ്വെറ്ററില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

Published : Oct 07, 2021, 10:01 AM IST
ഗോള്‍ഡൻ സ്വെറ്ററില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

Synopsis

ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ് (Jacqueline Fernandez). ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരം, തന്‍റെ വര്‍ക്കൗട്ട് (workout) വീഡിയോകളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഗോള്‍ഡൻ നിറത്തിലുള്ള സ്വെറ്ററിലാണ് ജാക്വിലിൻ ഇത്തവണ തിളങ്ങുന്നത്. വൈറ്റ് ഡബിൾ കോളർ ഷർട്ടിന് മുകളിലാണ് താരം ഗോൾഡൻ സ്വെറ്റർ ധരിച്ചത്. ഇതിനോടൊപ്പം വാലന്റീനോ മിനി സ്കർട്ടും ജാക്വിലിൻ  പെയർ ചെയ്തു.

 

ഗോൾഡൻ നിറത്തിലുള്ള  ചെരുപ്പാണ് താരം ധരിച്ചത്. കയ്യില്‍ ഗോൾഡൻ നിറത്തിലുള്ള  ബാഗും കൂടിയായപ്പോള്‍ ലുക്ക് കംപ്ലീറ്റായി. ചാന്ദിനി വാബിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. ജാക്വിലിൻ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: 1.4 ലക്ഷത്തിന്‍റെ ഗൗണിൽ മനോഹരിയായി മൗനി റോയ്; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എസി മുറിയിലെ ജോലി ചർമ്മം നശിപ്പിക്കുന്നുണ്ടോ? ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കം നഷ്ടപ്പെടും
ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ