ഓർഗൻസ സാരിയില്‍ ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?

Published : Nov 26, 2020, 11:25 AM IST
ഓർഗൻസ സാരിയില്‍ ജാന്‍വി കപൂര്‍; വില എത്രയെന്ന് അറിയാമോ?

Synopsis

 ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

ബോളിവുഡിലെ താരപുത്രിമാരില്‍ നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടിയ യുവനടിയാണ് ജാന്‍വി.

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഈ യുവനടി ഒന്നാമതാണ്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 

 

50കളെ ഓര്‍മ്മിപ്പിക്കുന്നതരത്തിലാണ് താരത്തിന്‍റെ ലുക്ക്. ഓർഗൻസ സാരിയിലാണ് ഇത്തവണ ജാന്‍വി തിളങ്ങുന്നത്. നീല നിറത്തിലുള്ള ഓർഗൻസ സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി. 

 

ഫ്ലോറല്‍ ഡിസൈനാണ് സാരിയുടെ ബോര്‍ഡറില്‍ വരുന്നത്.  48,500 രൂപയാണ് ഈ സാരിയുടെ വില. ചന്ദേരി കോട്ടണ്‍ സില്‍ക്ക് ബ്ലൗസ് ആണ് ജാന്‍വി ഇതിനോടൊപ്പം ധരിച്ചത്. 


 

Also Read: ഒരേ വസ്ത്രം വീണ്ടും ധരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സുസ്മിത സെൻ...
 

PREV
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍