സാധാരണയായി താരങ്ങള്‍ ഒരിക്കല്‍ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിക്കുന്നത് ചുരുക്കമാണ്. ഇനി അത്തരത്തില്‍ ധരിച്ചാല്‍ അത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സസ്റ്റൈനബിൾ ഫാഷനാണ് ഇതിനു പിന്നിലെന്നാണ്  താരങ്ങള്‍ പറയുന്നത്. എന്നാല്‍ ബോളിവുഡ‍് താരസുന്ദരി സുസ്മിത സെന്‍ പറയുന്നത് അങ്ങനെയല്ല. 

ഒരേ വസ്ത്രം വീണ്ടും ധരിക്കാന്‍ മടി കാണിക്കാത്ത താരമാണ് സുസ്മിത. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരുപാട് പണം ചെലവഴിച്ച് വസ്ത്രവും ഷൂസും വാങ്ങുക എന്ന ആശയം ഉൾകൊള്ളാനവാത്തതാണ് ഇതിനു കാരണമെന്ന് 45കാരി പറയുന്നു. അതുകൊണ്ടാണ് ധരിച്ച വസ്ത്രം വീണ്ടും ധരിക്കാൻ ഇഷ്ടപ്പെടുന്നതെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സുസ്മിത പറഞ്ഞു. 

വസ്ത്രമായാലും ചെരിപ്പായാലും കംഫർട്ടിനാണ് പ്രാധാന്യം നൽകുന്നത്. അല്ലാതെ വിമർശനങ്ങളെ കുറിച്ച് ചിന്തിക്കാറില്ല എന്നും താരം പറയുന്നു. "മോഡലിങ് കരിയർ തുടങ്ങി മിസ് യൂണിവേഴ്സ് ആകുന്നതു വരെയുള്ള യാത്രയില്‍ പഠിച്ച ഒരു കാര്യമുണ്ട്. ഫാഷൻ ഒരു ബുക്ക് പോലെയാണ്. അതിന്റെ പുറം നോക്കി വിധിയെഴുതരുത്" - സുസ്മിത പറഞ്ഞു. 

Also Read: 'ഇതല്ല സസ്റ്റൈനബിൾ ഫാഷന്‍'; സഹോദരി തന്‍റെ സാരി ധരിച്ചതിനെക്കുറിച്ച് കങ്കണ പറയുന്നത്...