വസ്ത്രത്തിലെ 'പ്രൈസ് ടാഗ്' മാറ്റാതെ ജാൻവി; ട്രോളി സോഷ്യൽ മീഡിയ

Published : Oct 24, 2019, 06:20 PM IST
വസ്ത്രത്തിലെ 'പ്രൈസ് ടാഗ്' മാറ്റാതെ ജാൻവി; ട്രോളി സോഷ്യൽ മീഡിയ

Synopsis

ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ താരനിശകളിലെ ലുക്ക് വരെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുമുണ്ട്. എന്നാൽ പ്രൈസ് ടാഗ് മാറ്റാതെ  വസ്ത്രം ധരിച്ച ജാന്‍വിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. 

ബോളിവുഡ് യുവനടിമാരില്‍ തിളങ്ങുന്ന താരമാണ്  ജാന്‍വി കപൂര്‍.    ഏറെ ആരാധകരുളള ജാന്‍വി ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കാറുണ്ട്.  ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. 

ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ താരനിശകളിലെ ലുക്ക് വരെ ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുമുണ്ട്. എന്നാൽ പ്രൈസ് ടാഗ് മാറ്റാതെ  വസ്ത്രം ധരിച്ച ജാന്‍വിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ജാന്‍വി അറിഞ്ഞുകൊണ്ടോണോ അറിയാതെയാണോ ഇത് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. 

 

കഴിഞ്ഞ ദിവസം ജിമ്മില്‍ പോയതിന് ശേഷം മടങ്ങിയപ്പോഴാണ് പാപ്പരാസികളുടെ കണ്ണില്‍ ജാന്‍വിപ്പെട്ടത്. ഒരു മഞ്ഞ സല്‍വാറായിരുന്നു ജാന്‍വി ധരിച്ചത്. കാറില്‍ കയറുന്നതിനിടെയാണ് ദുപ്പട്ടയില്‍ പ്രൈസ് ടാഗ് കിടക്കുന്നത് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്. പിന്നെ പറയാനുണ്ടോ? സോഷ്യല്‍ ലോകം ട്രോളി കൊല്ലുകയാണ് താരത്തെ. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ ഇത് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടു. 

 

 

ഇതാണോ പുതിയ ഫാഷന്‍ എന്നാണ് പലരും ചോദിക്കുന്നത്. ഒരു തവണ ഉപയോഗിച്ചതിന് ശേഷം വീണ്ടും തിരികെ നല്‍കാന്‍ ആയിരിക്കും ടാഗ് മാറ്റത്തത് എന്നും സോഷ്യല്‍ മീഡിയ തുറന്നടിച്ചു. 

 

 

 

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ