ലക്ഷങ്ങള്‍ വിലയുള്ള ഫ്ലോറൽ ബോഡികോൺ ഗൗണിൽ ജാൻവി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Jul 13, 2023, 01:23 PM ISTUpdated : Jul 13, 2023, 01:29 PM IST
ലക്ഷങ്ങള്‍ വിലയുള്ള ഫ്ലോറൽ ബോഡികോൺ ഗൗണിൽ ജാൻവി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഫ്ലോറൽ ഡിസൈനിലുള്ള ഗൗണിലാണ് ജാൻവി ഇത്തവണ തിളങ്ങിയത്. ബോഡികോൺ ഗൗണാണ് ജാന്‍വി ധരിച്ചത്. സ്വകയർ നെക്ക് ഗൗണിന് സ്ട്രാപ്പ് സ്ലീവാണ് നൽകിയത്.

ഇന്ന് നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫ്ലോറൽ ഡിസൈനിലുള്ള ഗൗണിലാണ് ജാൻവി ഇത്തവണ തിളങ്ങിയത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബോഡികോൺ ഗൗണാണ് ജാന്‍വി ധരിച്ചത്. സ്വകയർ നെക്ക് ഗൗണിന് സ്ട്രാപ്പ് സ്ലീവാണ് നൽകിയത്. ബ്ലാക്ക് സ്വീക്വൻസ്ഡ് വസ്ത്രത്തിൽ യെല്ലോ, ലാവന്‍ഡര്‍ പൂക്കളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ജാൻവിയുടെ ഈ വസ്ത്രത്തിന്‍റെ വിലയും ഫാഷൻ ലോകത്ത് ചർച്ചയായി. റേച്ചൽ ഗിൽബെർട്ട് എന്ന ലേബലിൽ നിന്നുള്ളതാണ് വസ്ത്രം. 2.64 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ യഥാർഥ വില. ഓഫറിന് ശേഷം 1.3 ലക്ഷം രൂപയ്ക്കാണ് സൈറ്റിൽ പ്ലേസ് ചെയ്തത്. 

 

Also Read: പതിവായി ഒരു പിടി പിസ്ത കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'