Janhvi Kapoor : അനാർക്കലിയിൽ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍ വൈറല്‍

Published : Dec 02, 2021, 12:29 PM IST
Janhvi Kapoor : അനാർക്കലിയിൽ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍ വൈറല്‍

Synopsis

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് ജാന്‍വി. 

ബോളിവുഡിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുടെ നടിയാണ്  ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ (Janhvi Kapoor). അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ യുവനടി.

ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഫിറ്റ്നസിന്‍റെ (fitness) കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് ജാന്‍വി. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. അനാർക്കലിയിൽ അതിസുന്ദരിയായിരിക്കുകയാണ്  ജാൻവി. വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയാണ് അനാർക്കലിയെ മനോഹരമാക്കുന്നത്. ഡീപ് നെക്‌ലൈൻ ആണ് പ്രത്യേകത. 

 

സിൽവർ മോട്ടീഫ്സുള്ള വൈലറ്റ് ഓർഗൻസ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ആണ് വസ്ത്രം ഒരുക്കിയത്. വെള്ളി ജിമിക്കി കമ്മലായിരുന്നു താരത്തിന്‍റെ ആക്സസറി.


 

Also Read: പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കി നിക് ജോനാസ്; വീഡിയോ വൈറല്‍

PREV
click me!

Recommended Stories

ഇനി മ്യൂസ്ലിയുടെ കാലം! ഇതാ ഒരു പുതിയ 'പവർ' സ്നാക്ക്; ജെൻസി ഏറ്റെടുത്ത പുതിയ ഹെൽത്തി വൈബ്!
മുഖം തിളങ്ങാൻ പത്ത് മിനിറ്റോ? സോഷ്യൽ മീഡിയയിൽ വൈറലായി 4-2-4 സ്കിൻ കെയർ റൂൾ?