Priyanka Chopra : പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കി നിക് ജോനാസ്; വീഡിയോ വൈറല്‍

Published : Dec 02, 2021, 09:50 AM ISTUpdated : Dec 02, 2021, 10:01 AM IST
Priyanka Chopra : പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കി നിക് ജോനാസ്; വീഡിയോ വൈറല്‍

Synopsis

കഴിഞ്ഞ ദിവസം ലണ്ടന്‍  ഫാഷന്‍   വീക്കില്‍ പങ്കെടുത്ത പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്‍റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരം തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  (Fashion statement) സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. 

കഴിഞ്ഞ ദിവസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്‍റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് പ്രിയങ്ക. വീഡിയോയില്‍ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നികിനെയും കാണാം. 

റെഡ് കാര്‍പെറ്റില്‍ ഫോട്ടോഷൂട്ടിനിടെയാണ് നിക് പ്രിയങ്കയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കിയത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. ഈ പ്രവൃത്തി നിരവധി ആളുകളുടെ ഹൃദയം കവര്‍ന്നു.  "മാന്യന്‍" എന്നാണ് സോഷ്യല്‍ മീഡിയ നികിനെ വിശേഷിപ്പിച്ചത്‌.  

 

എന്തായാലും ഇതോടെ ഇരുവരും വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകള്‍ക്ക് താല്‍ക്കാലിക വിരാമം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനുമുമ്പും പാപ്പരാസികളുടെ കണ്ണില്‍പ്പെടാതെ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നിക്കനെ നാം കണ്ടിട്ടുണ്ട്. 

 

Also Read: മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി; വൈറലായി വീഡിയോ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ