Viral Video : മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി; വൈറലായി വീഡിയോ

Published : Dec 01, 2021, 08:04 PM ISTUpdated : Dec 01, 2021, 08:12 PM IST
Viral Video : മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി; വൈറലായി വീഡിയോ

Synopsis

വിവാഹ പാര്‍ട്ടിയിലോ ഓഫിസിലോ ഒന്ന് സ്റ്റൈലായി പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തില്‍ വ്യത്യസ്തമായ ഒരു ബ്ലൗസ് പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വസ്ത്രത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ ( experiments ) നടക്കുന്ന കാലമാണിത്.  പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട വേഷങ്ങളിലൊന്നായ സാരിയിലും ( saree ) ബ്ലൗസിലും ( blouse ) നിരവധി പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് നടക്കുന്നത്. 

വിവാഹ പാര്‍ട്ടിയിലോ ഓഫിസിലോ ഒന്ന് സ്റ്റൈലായി പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തില്‍ വ്യത്യസ്തമായ ഒരു ബ്ലൗസ് പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ( social media ) വൈറലാകുന്നത്. ബ്ലൗസിന് പകരം മെഹന്ദി അഥവാ ഹെന്ന ( henna ) ഡിസൈന്‍ ചെയ്തിരിക്കുകയാണ് ഇവിടെയൊരു യുവതി. ഇതിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വെള്ള നിറത്തിലുള്ള ചിക്കന്‍കാരി സാരിക്കൊപ്പം മനോഹരമായ ഡിസൈനിലുള്ള ബ്ലൗസ് ധരിച്ചു നിൽക്കുന്ന യുവതി എന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. എന്നാല്‍ ബ്ലൗസ് കാണുന്ന ശരീരഭാഗത്ത്  മെഹന്ദി ഡിസൈന്‍ ചെയ്തിരിക്കുകയാണ്. ഇതിന് മുകളിലാണ് സാരി ഉടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ച വീഡിയോ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 

 

Also Read: ബ്ലാക്കില്‍ തിളങ്ങി ഉർഫി ജാവേദ്; ഇത്തവണയും ‘കോപ്പിയടി’ ആണല്ലോയെന്ന് ആരാധകര്‍!

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ