Janhvi Kapoor: ഓറഞ്ച് ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Published : Sep 22, 2022, 10:09 AM ISTUpdated : Sep 22, 2022, 10:19 AM IST
Janhvi Kapoor: ഓറഞ്ച് ബോഡികോണ്‍ ഡ്രസ്സില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോണ്‍ ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് ജാന്‍വി. ലോ വി നെക്ക് ലൈന്‍ തന്നെയാണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയതാണ് ജാന്‍വി കപൂര്‍. ഇന്ന് ബോളിവുഡിൽ മാത്രമല്ല, മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

ജാന്‍വിയുടെ ജിം വസ്ത്രം വരെ ഇന്ന് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. അടുത്തിടെ ക്രോപ്പ് ടോപ്പിലും ഷോർട്ട്സിലും തിളങ്ങിയ താരത്തിന്‍റെ ഹോട്ട് ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്തരത്തില്‍ വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സാണ് താരത്തിന്‍റെ വേഷം. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുംബൈയിലെ ഒരു ഇവന്‍റിന് പോകുന്നതിന് മുമ്പ് നടത്തിയ ഒരു മിനി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോണ്‍ ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് ജാന്‍വി. ലോ വി നെക്ക് ലൈന്‍ തന്നെയാണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. മിനിമല്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. പോണിടെയില്‍ ആണ് ഹെയര്‍ സ്റ്റൈല്‍. 

 

'വിറ്റാമിന്‍ സി യാ ലേറ്റര്‍' എന്നാണ് ചിത്രങ്ങള്‍ക്ക് താരം നല്‍കിയ ക്യാപ്ഷന്‍.  ചിത്രങ്ങള്‍ വൈറലായതോടെ  കമന്‍റുകളുമായി ജാന്‍വിയുടെ ആരാധകരും രംഗത്തെത്തി. 'ബ്യൂട്ടിഫുള്‍', 'ഹോട്ട് ലുക്ക്' തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്. 

'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം.

Also Read:ഗൗണില്‍ ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ