മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്റെ ഫാഷൻ ലോകം ഇപ്പോഴും മലൈക അടക്കി ഭരിക്കുന്നു എന്നും പറയാം. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. 

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

View post on Instagram

ഗോൾഡൻ സിൽവർ സീക്വിനുകളുള്ള ബീജ് ഗൗണില്‍ ആണ് താരം ഇത്തവണ തിളങ്ങിയത്. റൈസ്ഡ് നെക്‌ലൈനും, ഫുൾ ലെങ്ത് സ്ലീവസുമാണ് ഗൗണിനെ മനോഹരമാക്കുന്നത്. ഫാഷൻ ലേബൽ എലീ മാഡി എക്സ് യാസ് കൗച്ചറിൽ നിന്നുള്ള കോസ്റ്റ്യൂം ആണിത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മനേക ഹരിസിംഗണിയാണ് താരത്തെ ഈ കിടിലന്‍ ലുക്കില്‍ ഒരുക്കിയത്. പാർട്ടി സ്റ്റൈൽ മേക്കപ്പിലാണ് താരത്തെ ഒരുക്കിയത്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram
View post on Instagram

ഏറ്റവുമധികം ട്രോളുകൾ നേരിടാറുള്ള നടിമാരിലൊരാളാണ് മലൈക അറോറ. വിവാഹമോചനത്തിനു ശേഷവും തന്നേക്കാൾ പ്രായം കുറഞ്ഞ നടനെ കാമുകനാക്കിയതിന്റെ പേരിലുമൊക്കെ നിരന്തരം ക്രൂരമായ വിമർശനങ്ങൾ നേരിടുന്നയാളാണ് മലൈക. വസ്ത്രധാരണത്തിന്റെ പേരിലും മലൈകയെ ട്രോളുന്നവർ കുറവല്ല.

View post on Instagram

Also Read: പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിവാഹ വേഷത്തില്‍ വധു; പ്രതിഷേധ ഫോട്ടോഷൂട്ട് വൈറൽ