കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍

Published : Jun 03, 2019, 10:10 PM IST
കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍

Synopsis

കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ആശയം. ഈ അടിവസ്ത്രങ്ങളുടെ വില്പനയും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

കോപ്പന്‍ഹെഗന്‍: ഏറ്റവും ശുചിത്വം വേണ്ടുന്ന വസത്രമാണ് അടിവസ്ത്രങ്ങള്‍. എന്നാല്‍ അപൂര്‍വ്വം ചില മടിയന്മാര് എല്ലാ കൂട്ടത്തിലും കാണും. അടിവസ്ത്രം കഴുകാതെ ഉപയോഗിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് അതിവേഗം അസുഖം സംഭവിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറ്. എന്നാല്‍ ഇത്തരം മടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഡെന്‍മാര്‍ക്കിലെ ഓർഗാനിക് ബേസിക്സ് നല്‍കുന്നത്.

കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ആശയം. ഈ അടിവസ്ത്രങ്ങളുടെ വില്പനയും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്കാൻഡിനേവിയയിൽ നടന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനു ശേഷം 2017ലാണ് കമ്പനി അടിവസ്ത്ര ആശയം നടപ്പിലാക്കാന്‍ ഇറങ്ങിയത്. എന്തായാലും ആശയം ക്ലിക്കായി ആവശ്യമായ ഫണ്ട് കിച്ചി. ഈ അടിവസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം വെള്ളിയാണെന്ന് കമ്പനി പറയുന്നത്. ബഹിരാകാശ യാത്രികർ കുടിക്കുന്നതിനുള്ള വെള്ളം ശുദ്ധിയാക്കാൻ നാസ വെള്ളി ഉപയോഗിക്കുന്നതിനു പിന്നിൽ ഇതാണെന്നും, ഈ അശയം ഇവിടെയും ഉപയോഗിക്കുന്നു എന്നാണ് വാദം.ർ

2017ൽ തുടങ്ങിയ ഈ ആശയം അല്പം കൂടി നവീകരിച്ച തരത്തിലാണ് ഇപ്പോൾ ഉള്ളത്. സിൽവർ ടെക് 2.0 എന്ന് പേരിട്ടിരിക്കുന്ന ഈ ആശയത്തിന്‍റെ പുതിയപതിപ്പില്‍  100 ശതമാനം റീസൈക്കിൾഡ് പദാർത്ഥങ്ങൾ കൊണ്ടാണ് അടിവസ്ത്രങ്ങളുടെ നിർമ്മാണം. ഇതിനൊപ്പം നൂതനമായ തയ്യൽ രീതി ഉപയോഗിക്കുക വഴി അടിവസ്ത്രങ്ങൾ ഒരുപാട് കാലം നിലനിൽക്കുമെന്നാണ് ഓർഗാനിക് ബേസിക്സ് അവകാശവാദം.

ഈ അടിവസ്ത്രം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും 99.9 ശതമാനം അഴുക്കുകളും ശുദ്ധീകരിക്കപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വയം ബാക്ടീരിയകളെ കൊല്ലുന്നതിനോടൊപ്പം ഇത് ദുർഗന്ധം മാറ്റുമെന്നും കമ്പനി പറയുന്നു.

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ