താരനെ അകറ്റാനും മുടികൊഴിച്ചിലിനെ തടയാനും ചെയ്യേണ്ടത്; ടിപ് പങ്കുവച്ച് ഹെയർസ്റ്റൈലിസ്റ്റ്

Published : Sep 14, 2025, 05:59 PM IST
dandruff

Synopsis

മുടികൊഴിച്ചിലും താരനും അകറ്റാന്‍ ഒരു ടിപ് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ആണ് അദ്ദേഹം ടിപ് പങ്കുവച്ചത്. 

താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരന്‍ മൂലം തലമുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിലും താരനും അകറ്റാന്‍ ഒരു ടിപ് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ആണ് അദ്ദേഹം ടിപ് പങ്കുവച്ചത്.

ഷാംപൂവിൽ അൽപം കോഫി മിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നത് താരനും മുടികൊഴിച്ചിലും നിയന്ത്രിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യണമെന്നും ജാവേദ് ഹബീബ് പറയുന്നു. ഇവ ഉപയോ​ഗിക്കേണ്ടതിന്റെ അളവിനേക്കുറിച്ച് പോസ്റ്റിന് താഴെ വന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. ഒരു സ്പൂൺ ഷാംപൂവിൽ അര സ്പൂൺ കോഫിയാണ് മിക്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. കോഫിക്ക് പകരം കോഫി പൗഡറും ഉപയോ​ഗിക്കാമെന്ന് പറയുന്നുണ്ട്.

 

 

 

താരനെ അകറ്റാൻ വീട്ടില്‍ പരീക്ഷിക്കേണ്ട മറ്റ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉലുവ

ഉലുവ താരനെ അകറ്റാന്‍ സഹായിക്കും. ഇതിനായി ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

2. ഉള്ളി നീര്

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.

3. മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ അകറ്റാന്‍ സഹായിക്കും. ഇതിനായി മുട്ടയുടെ മഞ്ഞയാണ് തലയില്‍ പുരട്ടേണ്ടത്.

4. തൈര്

തൈര് തലയില്‍ പുരട്ടുന്നതും താരനെ അകറ്റാന്‍ സഹായിക്കും.

5. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ