'കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ മോഡല്‍ ഞാനാണ്'; ജോമോള്‍ ജോസഫിന് പറയാനുളളത്...

Web Desk   | others
Published : Feb 17, 2020, 01:00 PM ISTUpdated : Feb 17, 2020, 01:18 PM IST
'കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ മോഡല്‍ ഞാനാണ്'; ജോമോള്‍ ജോസഫിന് പറയാനുളളത്...

Synopsis

ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഇത്  കേരളത്തിലെ ആദ്യത്തെ 'ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്' എന്നാണ് ആ ചിത്രങ്ങളെടുത്ത വനിതാ ഫോട്ടോഗ്രാഫര്‍ പറയുന്നത്. 

ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഇത് കേരളത്തിലെ ആദ്യത്തെ 'ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്' എന്നാണ് ആ ചിത്രങ്ങളെടുത്ത വനിതാ ഫോട്ടോഗ്രാഫര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇവര്‍ക്ക് മുന്‍പേ ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്തത് മനൂപ് ചന്ദ്രനും  ഭാര്യ നീതു ചന്ദ്രനുമാണെന്ന അവകാശവാദുമായി രംഗത്തെത്തിയിരിക്കുകയാണ്  മോഡലായ ജോമോള്‍ ജോസഫ്. 

കേരളത്തിലെ ആദ്യത്തെ ആ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ മോഡല്‍ താനാണെന്നും ജോമോള്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഭര്‍ത്താവ് വിനുവിനും മകനുമൊപ്പമാണ് ചിത്രങ്ങള്‍ എടുത്തത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഷൂട്ട് നടന്നത് എന്നും ജോമോള്‍ പറയുന്നു. ജനുവരിയില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. 

 

മനൂപ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്. മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെ മോശമായ കാര്യമാണെന്നും ജോമോള്‍ കൂട്ടിച്ചേര്‍ത്തു. 

 

എറണാകുളം സ്വദേശിനിയായ ജോമോള്‍ മോഡലും സോഷ്യല്‍ മീഡിയയില്‍ സജ്ജീവവുമാണ്.

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്