ഇത് നാടന്‍ സ്റ്റൈല്‍; പട്ടുപാവാടയില്‍ സുന്ദരിയായി ജൂഹി

Published : Jan 28, 2020, 10:05 AM ISTUpdated : Jan 28, 2020, 10:24 AM IST
ഇത് നാടന്‍ സ്റ്റൈല്‍; പട്ടുപാവാടയില്‍ സുന്ദരിയായി ജൂഹി

Synopsis

മലയാള കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മലയാള കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  പട്ടുപാവാടയില്‍ സുന്ദരിയായിരിക്കുകയാണ് ചിത്രത്തില്‍ ജൂഹി. ജിമിക്കി കമ്മലും കൂടിയായപ്പോള്‍ ജൂഹി തനി നാടന്‍ സ്റ്റൈലിലാണല്ലോ എന്നാണ് ആരാധകരുടെ കമന്‍റ്. 

സുഹൃത്തായ  ഡോക്ടര്‍ റോവിൻ ജോർജിനൊപ്പമുള്ള ചിത്രമാണ് ജൂഹി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘സൗഹൃദവും പ്രണയവും ഒരാളിൽ കണ്ടെത്തുന്നത് സങ്കൽപിച്ചു നോക്കൂ' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അഭിനയത്തിലും മോഡലിങ്ങിലും താൽപര്യമുള്ള റോവിൻ ഒരു സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്. 

 

പല പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തുന്നതിനെ തുടര്‍ന്നാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്. തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. 

 

 

PREV
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം