'നിങ്ങളാരാണെന്ന് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല'; മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

Published : Jun 02, 2019, 02:52 PM IST
'നിങ്ങളാരാണെന്ന് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല'; മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച്  കാജല്‍ അഗര്‍വാള്‍

Synopsis

തെന്നിന്ത്യയിലെ  തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന കാജല്‍ അഗര്‍വാള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. തന്‍റെ മേക്കപ്പില്ലാത്ത ഒരു ചിത്രം കഴിഞ്ഞ ദിവസം കാജല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതാണ് സൈബര്‍ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 

കേരളത്തിലടക്കം വലിയ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ  തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന നടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. തന്‍റെ മേക്കപ്പില്ലാത്ത ഒരു ചിത്രം കഴിഞ്ഞ ദിവസം കാജല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതാണ് സൈബര്‍ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിങ്ങളാരാണെന്നത് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല എന്നാണ് കാജല്‍ ചിത്രം പങ്കുവെച്ച് പറയുന്നത്. 

'മേക്കപ്പിന് ബാഹ്യസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും, എന്നാലത് ഒരാളുടെ ആന്തരിക സൗന്ദര്യത്തിന്‍റെ പ്രതിഫലനമല്ല. ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ നിങ്ങളാരാണെന്നത് കാട്ടിത്തരാന്‍ മേക്കപ്പിന് കഴിയില്ല. യഥാര്‍ഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷമാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാല്‍ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്'- ചിത്രത്തോടൊപ്പം കാജല്‍ കുറിച്ചു. 

 


മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച താരത്തെ ആരാധകര്‍ വാനോളം പ്രശംസിക്കുന്നുണ്ട്. 

 

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ