
ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. കുച്ച് കുച്ച് ഹോതാ ഹേ, ബാസീഗര്‍, കഭി ഖുശി കഭി ഖം, തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും സജീവമാണ്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ മറ്റൊരു ലുക്കാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം.
ബ്ലൂ നിറത്തിലുള്ള പവര്‍ സ്യൂട്ടാണ് കജോള്‍ ധരിച്ചത്. എന്നാല്‍ ഈ പാന്‍റ് സ്യൂട്ട് താരത്തിന് ചേരുന്നില്ല എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.
ഗ്ലോസി ലിപ്സ്റ്റിക്കും നൂഡ് മേക്കപ്പുമാണ് ഈ ഔട്ട്ഫിറ്റിനോടൊപ്പം താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ കജോള്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.