ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ സാരിയില്‍ തിളങ്ങി കജോള്‍

Published : Oct 08, 2019, 10:16 PM IST
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ സാരിയില്‍ തിളങ്ങി കജോള്‍

Synopsis

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍  ഇന്നും സിനിമയില്‍  സജീവമാണ്. 

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍  ഇന്നും സിനിമയില്‍  സജീവമാണ്. 

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷനൽ വസ്ത്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മഞ്ഞ സില്‍ക്ക് സാരിയില്‍ അതിമനോഹരിയായാണ്  അഷ്ടമി ആഘോഷങ്ങളില്‍ കജോള്‍ തിളങ്ങിയത്.

പച്ച ബോര്‍ഡര്‍ കൂടിയായപ്പോള്‍ സാരിയുടെ ഭംഗി കൂട്ടി. ഒപ്പം ജിമിക്കി കമ്മലും മുല്ല പൂവും ചൂടിയപ്പോള്‍ കജോളിനെ കണ്ണാന്‍ ഒരു മലയാളി ലുക്ക് വന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. 

മിതമായ മേക്കപ്പും കയ്യിലൊരു വെള്ള പോട്‌ലിയും കജോളിന്‍റെ ലുക്ക് പൂര്‍ണ്ണമാക്കി. പൂജയ്ക്കും ആഘോഷങ്ങൾക്കുമായി കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങള്‍ കാജോൾ തന്നെ പങ്കുവെയ്ക്കുകയായിരുന്നു.

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?