ബോളിവുഡ് ​ഗായിക നേഹ കക്കറും രോഹൻ പ്രീതും തമ്മിലുള്ള വിവാഹ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ നിറയെ. ഓരോ ദിവസവും വിവാഹവുമായി ബന്ധപ്പെട്ട് പുത്തന്‍ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ നേഹയുടെ വിവാഹത്തിന് നടി ഉർവശി റൗട്ടേല എത്തിയത് 55 ലക്ഷത്തിന്റെ ലെഹങ്കയും ആഭരണങ്ങളും ധരിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

ഡിസൈനർ റെയ്നു ടാൻഡൺ ആണ് ഈ ലെഹങ്ക ഒരുക്കിയത്. സർദോസി ഹാൻഡ്ക്രാഫ്റ്റും സ്വരോവ്സ്കി വർക്കും ചേർന്ന ലേസർ കട്ട് ഗ്രീൻ ലെതർ ലെഹങ്കയാണിത്. ഒപ്പം മനോഹരമായ ആഭരണങ്ങളും  ഉർവശി ധരിച്ചിട്ടുണ്ട്. 

 

താരത്തിന്റ ലെഹങ്കയ്ക്കും ആഭരണങ്ങൾക്കും കൂടി 55 ലക്ഷം രൂപ വിലയുണ്ടെന്ന് സ്റ്റൈലിസ്റ്റ് സാൻജി ജുനേജയാണ് വ്യക്തമാക്കിയത്.

എന്തായാലും ഫാഷന്‍ പ്രേമികളുടെ കയ്യടി നേടിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഫാൽഗുനി ഷെയ്ൻ പീകോക്ക് ഡിസൈനർമാര്‍ ഒരുക്കിയ ചുവപ്പ് ലെഹങ്കയാണ് വിവാഹത്തിന് നേഹ കക്കാർ ധരിച്ചത്.

 

എന്നാല്‍ ഈ ചുവപ്പ് ലെഹങ്ക നടി പ്രിയങ്ക ചോപ്ര തന്റെ വിവാഹത്തിന് അണിഞ്ഞതിന് സമാനമാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. 

 

 

സിഖ് വിവാഹ ചടങ്ങിൽ നേഹ ധരിച്ച പിങ്ക് ലെഹങ്കയും ചർച്ചയിൽ ഇടം നേടിയിട്ടുണ്ട്. 2017ൽ അനുഷ്ക ശർമയും വിരാട് കോലിയും വിവാഹത്തിന് അവതരിച്ച അതേ ലുക്കിലാണ് നേഹയും റോഹനും വന്നതെന്നാണ് ആളുകളുടെ അഭിപ്രായം. 

 

 

Also Read: പച്ച ലെഹങ്കയില്‍ മനോഹരിയായ മണവാട്ടി; മെഹന്തി ചിത്രങ്ങള്‍ പങ്കുവച്ച് നേഹ...